|    Sep 25 Mon, 2017 5:14 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

എസ്ബിടി ജീവനക്കാരുടെ ദേശീയ സമ്മേളനത്തിന് തുടക്കം

Published : 28th August 2016 | Posted By: SMR

മലപ്പുറം: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എംപ്ലോയീസ് യൂണിയന്റെ ദേശീയ ജനറല്‍ കൗണ്‍സിലിന്റെ ദ്വിദിന സമ്മേളനത്തിന് തുടക്കം.മലപ്പുറം ടൗണ്‍ഹാളില്‍ എസ്ബിടിഇയു ദേശീയ പ്രസിഡന്റ് അനിയന്‍ മാത്യു പതാക ഉയര്‍ത്തി. പ്രതിനിധി സമ്മേളനം ബാങ്ക് യൂണിയന്‍ ഐക്യവേദി സംസ്ഥാന കണ്‍വീനറും എഐബിഇഎ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സി ഡി ജോസ്സന്‍ ഉദ്ഘാടനം ചെയ്തു.
വൈകീട്ട് കോട്ടപ്പടി ഫെഡറല്‍ ബാങ്ക് പരിസരത്തു നിന്നും ആരംഭിച്ച ജീവനക്കാരുടെ പ്രകടനം, ബാങ്ക് ലയന നീക്കത്തിനെതിരായ ശക്തമായ താക്കീതായി മാറി.ടൗണ്‍ഹാളില്‍ നടന്ന പൊതു സമ്മേളനം  തദ്ദേശ സ്വയം ഭരണ മന്ത്രി  കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്തു.കേരളത്തിന്റെ പ്രീമിയര്‍ ബാങ്കായി നിലകൊള്ളുന്ന എസ്ബിടിയെ നിലനിര്‍ത്തേണ്ടത് ആവശ്യമാണെന്ന്  അദ്ദേഹം പറഞ്ഞു. മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് മുഖ്യാതിഥിയായിരുന്നു. പന്ന്യന്‍ രവീന്ദ്രന്‍,പി ഉബൈദുള്ള എംഎല്‍എ, എഐബിഒഎ  സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഡി ഗോപിനാഥ്, എസ്ബിടിആര്‍എ ജനറല്‍ സെക്രട്ടറി സി ഗോപിനാഥന്‍ നായര്‍,എസിബിടിഇയു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കെ എസ് കൃഷ്ണ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക