|    May 29 Mon, 2017 5:47 am
FLASH NEWS

എസ്ബിടി ജീവനക്കാരന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍

Published : 14th July 2016 | Posted By: mi.ptk

murder

കണ്ണൂര്‍: പഴയങ്ങാടി കോഴിബസാര്‍ എസ്ബിടി ശാഖയിലെ ഹെഡ്ക്ലാര്‍ക്കിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ ഓവുചാലില്‍ കണ്ടെത്തി. എരിപുരം താലൂക്ക് ആശുപത്രിയ്ക്ക് എതിര്‍വശം നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കെഎസ്ടിപി ഓവുചാലിലാണ് ബാങ്ക് ജീവനക്കാരനായ ചെങ്ങല്‍കുണ്ടത്തില്‍ വിനോദി(45)ന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ വഴിയാത്രക്കാരാണ് വിനോദിന്റെ മൃതദേഹം ആദ്യം കണ്ടത്. ചൊവ്വാഴ്ച രാവിലെ ജോലിയ്ക്കായി പോയ വിനോദ് പിന്നീട് വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. കൊലപാതകമാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
പഴയങ്ങാടി പോലീസും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്ത മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.
പഴയങ്ങാടിയിലെ ഗോവിന്ദന്‍-ജാനകി ദമ്പതികളുടെ മകനാണ് വിനോദ്. ഭാര്യ:ബീന,മക്കള്‍ അര്‍ഹദ്,കുഞ്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day