|    Apr 25 Wed, 2018 6:25 am
FLASH NEWS
Home   >  News now   >  

എസ്ബിടി -എസ്ബിഐ ലയനത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കി

Published : 18th July 2016 | Posted By: sdq

sbt sbiതിരുവനന്തപുരം: എസ്ബിടിയെ എസ്ബിഐയില്‍ ലയിപ്പിക്കുന്നതിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി.
ബാങ്കുകളുടെ ലയന നീക്കത്തിനെതിരായ സംസ്ഥാനത്തിന്റെ എതിര്‍പ്പ് കേന്ദ്രസര്‍ക്കാരിനേയും റിസര്‍വ്വ് ബാങ്കിനേയും അറിയിക്കാന്‍ സഭ ഒറ്റകെട്ടായി തീരുമാനിച്ചു.
എന്നാല്‍, ബിജെപി അംഗം ഒ രാജഗോപാല്‍ പ്രമേയത്തെ എതിര്‍ത്തു. സംസ്ഥാന സര്‍ക്കാര്‍ ബാങ്ക് ലയനത്തെ എതിര്‍ക്കുന്നത് മോഡി സര്‍ക്കാരിനോടുള്ള വിരോധം മൂലമാണെന്ന് രാജഗോപാല്‍ ആരോപിച്ചു.
അതേസമയം, ബാങ്ക് ലയനത്തെ അനുകൂലിക്കുന്ന  രാജഗോപാലിന്റെത് സങ്കുചിത താല്‍പര്യമൂലമാണെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. രാജഗോപാല്‍ സംസ്ഥാന താല്‍പര്യത്തിന് എതിരായാണ് നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss