|    Jul 23 Mon, 2018 8:52 pm
FLASH NEWS

എസ്ബിഐ ശാഖകള്‍ അടച്ചുപൂട്ടല്‍ ; ബിഇഎഫ്‌ഐ ഒപ്പുശേഖരണവും പ്രതിഷേധ യോഗവും നടത്തി

Published : 13th September 2017 | Posted By: fsq

 

പാലക്കാട്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കല്‍പ്പാത്തി, ചന്ദ്രനഗര്‍ ശാഖകള്‍ അടച്ചുപൂട്ടിയതിനെതിരെ ബിഇഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചന്ദ്രനഗര്‍ ശാഖക്കു മുന്‍പില്‍ ഇടപാടുകാരുടെ ഒപ്പുശേഖരണം നടത്തി. ബിഎസ്്്എന്‍എല്‍ എംപ്ലോയീസ് യൂണിയന്‍ ജില്ലാ സെക്രട്ടറി ടി.ആര്‍. പരമേശ്വരന്‍ ഒപ്പുശേഖരണം ഉല്‍ഘാടനം ചെയ്തു. സമരസഹായസമിതി വൈസ് ചെയര്‍മാന്‍ ജി ബാലസുബ്രഹ്മണ്യന്‍ അദ്ധ്യക്ഷത വഹിച്ചു. ബിഇഎഫ്‌ഐ സംസ്ഥാന സെക്രട്ടറി സജി വര്‍ഗ്ഗീസ്, എകെബിആര്‍എഫ്്  ജില്ലാ സെക്രട്ടറി പികെ ഗംഗാധരന്‍, കെപി ഉണ്ണികൃഷ്ണന്‍ (എഐഐഇഎ) എന്നിവര്‍ സംസാരിച്ചു. വൈകീട്ട് ചന്ദ്രനഗര്‍ ശാഖക്കു മുന്‍പില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം മരുതറോഡ് ശാഖക്ക് മുന്‍പില്‍ സമാപിക്കുകയും പ്രതിഷേധ യോഗം നടത്തുകയും ചെയ്തു. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എ പ്രഭാകരന്‍ പ്രതിഷേധ യോഗം ഉല്‍ഘാടനം ചെയ്തു. ബിഇഎഫ്‌ഐ സംസ്ഥാന സെക്രട്ടറി സജി വര്‍ഗ്ഗീസ് വിശദീകരണം നടത്തി. വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണന്‍, പികെ ഗംഗാധരന്‍ (എകെബിആര്‍എഫ്്്.), വി ഉണ്ണികൃഷ്ണന്‍ (കേരള എന്‍ജിഒയൂണിയന്‍) എന്നിവര്‍  സംസാരിച്ചു. ടി.ആര്‍. ശിവദാസ് അദ്ധ്യക്ഷത വഹിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss