|    Oct 23 Mon, 2017 12:20 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

എസ്ബിഐ ലയന നീക്കം: ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു

Published : 10th July 2016 | Posted By: SMR

തിരുവനന്തപുരം: ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെയും ആള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്‌സ് അസോസിയേഷന്റെയും നേതൃത്വത്തില്‍ 12, 13 തിയ്യതികളില്‍ ദേശീയതലത്തില്‍ ബാങ്ക് പണിമുടക്ക് നടത്തും. അനുബന്ധ ബാങ്കുകളെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളതെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.
12ന് അസോഷ്യേറ്റ് ബാങ്കുകളിലും 13ന് എല്ലാ ബാങ്കുകളിലും പണിമുടക്ക് നടത്താനാണ് തീരുമാനം. സമരത്തോടനുബന്ധിച്ച് പാളയം രക്താസാക്ഷി മണ്ഡപത്തില്‍ എസ്ബിടി എംപ്ലോയീസ് യൂനിയന്‍ ഭാരവാഹികള്‍ നിരാഹാര സമരം നടത്തും.
അഖിലേന്ത്യാ പ്രസിഡന്റ് അനിയന്‍ മാത്യു, ജനറല്‍ സെക്രട്ടറി കെ എസ് കൃഷ്ണ, അസിസ്റ്റന്റ് സെക്രട്ടറി എസ് സുരേഷ്‌കുമാര്‍ എന്നിവരാണ് 12ന് രാവിലെ 9.30 മുതല്‍ 13ന് വൈകീട്ട് ആറു മണിവരെ നിരാഹാര സമരം നടത്തുന്നത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ധര്‍ണ ഉദ്ഘാടനം ചെയ്യും.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, എ സമ്പത്ത് എംപി, എംഎല്‍ എമാരായ കെ മുരളീധരന്‍, വി എസ് ശിവകുമാര്‍, മുല്ലക്കര രത്‌നാകരന്‍, സി ദിവാകരന്‍ പങ്കെടുക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക