|    Jul 16 Mon, 2018 6:23 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

എസ്ബിഐ മിനിമം ബാലന്‍സ് പരിധി കുറച്ചു

Published : 26th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: മെട്രോ നഗരങ്ങളില്‍ എസ്ബിഐ അക്കൗണ്ടുകളില്‍ നിലനിര്‍ത്തേണ്ട കുറഞ്ഞ തുകയുടെ (മിനിമം ബാലന്‍സ്) പരിധി കുറച്ചു. 5,000 രൂപയ്ക്കു പകരം 3,000 രൂപയാണ് അക്കൗണ്ടില്‍ നിലനിര്‍ത്തേണ്ടത്. ഒക്ടോബര്‍ ഒന്ന് മുതലാണ് പുതുക്കിയ നിരക്ക് നിലവില്‍വരുക. ചെന്നൈ, മുംബൈ അടക്കമുള്ള മെട്രോ നഗരങ്ങള്‍ക്കു മാത്രമാണ് ഇതു ബാധകമാവുക. അതേസമയം, നഗര-അര്‍ധ നഗര, ഗ്രാമീണ മേഖലകളില്‍ മിനിമം ബാലന്‍സില്‍ മാറ്റം വരില്ല. നഗരങ്ങളില്‍ 3000 രൂപയും അര്‍ധ നഗര പ്രദേശങ്ങളില്‍ 2000 രൂപയും ഗ്രാമങ്ങളില്‍ 1000 രൂപയുമാണ് നിക്ഷേപകര്‍ അക്കൗണ്ടില്‍ നിലനിര്‍ത്തേണ്ടത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss