|    Dec 14 Fri, 2018 11:20 am
FLASH NEWS

എസ്ബിഐ നടപടി വിദ്യാര്‍ഥികളെ ദുരിതത്തിലാക്കുന്നുവെന്ന് എംപി

Published : 31st December 2017 | Posted By: kasim kzm

കൊല്ലം: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കുന്നതിന് മുമ്പ് വിദ്യാഭ്യാസ വായ്പ എടുത്ത ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് രേഖകള്‍ നല്‍കാത്തതു മൂലം  സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച  സാമ്പത്തിക സഹായം  ലഭിക്കാതെ വന്നിരിക്കുകയാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി ലോക്‌സഭയില്‍ ശൂന്യവേളയില്‍ ചൂണ്ടിക്കാട്ടി.വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കുവാന്‍ കഴിയാതെ  സാമ്പത്തികമായി ബുദ്ധിമുട്ടുന്ന വിദ്യാര്‍ഥികള്‍ക്ക് എടുത്ത ലോണിന്റെ 40 ശതമാനം തുകയുടെ ബാധ്യത സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന്  വിദ്യാഭ്യാസ വായ്പയുടെ വിശദാംശങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കുവാന്‍ വേണ്ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ ബ്രാഞ്ചുകളെ സമീപിച്ചപ്പോള്‍  നിരുത്തരവാദപരമായ മറുപടികള്‍ നല്‍കി വിദ്യാര്‍ഥികളെ  മടക്കി അയയ്ക്കുകയാണ് ചെയ്യുന്നതെന്നും കൊടിക്കുന്നില്‍  ചൂണ്ടിക്കാട്ടി. ഇതുമൂലം കടക്കെണിയിലായിരിക്കുന്ന  വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന  സംസ്ഥാന സര്‍ക്കാരിന്റെ  സാമ്പത്തിക സഹായം  നഷ്ടപ്പെടുകയാണെന്നും  കൊടിക്കുന്നില്‍ സുരേഷ് എംപി കുറ്റപ്പെടുത്തി.കേരളത്തിലെ ജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കിയിരുന്ന എസ്ബിടി, എസ്ബിെഎയില്‍ ലയിപ്പിച്ചതിന് ശേഷം ഇടപാടുകാരോടും വിദ്യാഭ്യാസ വായ്പ എടുത്ത വിദ്യാര്‍ത്ഥികളോടും അവരുടെ രക്ഷിതാക്കളോടും  നിഷേധാത്മക നിലപാടാണെന്ന് സ്വീകരിക്കുന്നതെന്നും എ ംപി ചൂണ്ടിക്കാട്ടി. എസ്ബിെഎയുടെ വിദ്യാര്‍ഥി വിരുദ്ധ നിലപാട് തിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം. വിദ്യാഭ്യാസ വായ്പ എടുത്ത വിദ്യാര്‍ഥികള്‍ക്ക്  സംസ്ഥാന സര്‍ക്കാരില്‍ നിന്നും  ലഭിക്കുന്ന ആനുകൂല്യം  കിട്ടുന്നതിന് വേണ്ടിയുള്ള രേഖകള്‍ സമയബന്ധിതമായി കിട്ടാന്‍ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി ഇടപെടണമെന്നും  കൊടിക്കുന്നില്‍ ലോക് സഭയില്‍ ആവശ്യപ്പെട്ടു. കടയ്ക്കല്‍: കുടിവെള്ളം കിട്ടാക്കനിയായ സ്‌കൂളില്‍ കുട്ടികളുടെ നേതൃത്വത്തില്‍ കിണര്‍ കുഴിച്ചപ്പോള്‍ ജല പ്രളയം. ആറ്റുപുറം എക്‌സ് സര്‍വീസ് മാന്‍സ് യുപിസ്‌കൂളിലാണ് സംഭവം. കടയ്ക്കല്‍ ഗവ.വിഎച്ച്എസ്എസിലെ എന്‍എസ്എസ് യൂനിറ്റാണ് ആറ്റുപുറം സ്‌ക്കൂളില്‍ നടന്ന ക്യാംപിന്റെ ഭാഗമായി കിണര്‍ കുഴിച്ചത്. മഴക്കാലത്ത് പോലും കടുത്ത കുടിവെള്ള ക്ഷാമമാണ് സ്‌ക്കൂളില്‍ .കോംപൗണ്ടില്‍ നാലിടങ്ങളില്‍ അധികൃതര്‍. കിണര്‍ വെട്ടിയെങ്കിലും ഒന്നില്‍ മാത്രമാണ് അല്‍പമെങ്കിലും വെള്ളമുളളത്. അതും മഴക്കാലത്ത് മാത്രം. പൈപ്പ് ലൈന്‍ വെള്ളമാണ് കുട്ടികള്‍ക്ക് ആശ്രയം. പാറ നിറഞ്ഞപ്രദേശമായതിനാല്‍ സമീപ വീടുകളിലെ കിണറുകളുടെ സ്ഥിതിയും ഇതു തന്നെ. ക്യാംപിനോടനുബന്ധിച്ച് എത്തിയ അംഗങ്ങള്‍ക്കും കുടിവെള്ളത്തിന്റെ ബുദ്ധിമുട്ടുകായതിനെ തുടര്‍ന്നാണ് കിണര്‍ കുഴിക്കാന്‍ തീരുമാനിച്ചത്.ചിട്ടവട്ടങ്ങള്‍ ഒന്നുമറിയില്ലെങ്കിലും കുട്ടികള്‍ സ്ഥലംനിശ്ചയിച്ച് കുഴിച്ച് തുടങ്ങുകയായിരുന്നു. പ്രോഗ്രാം ഓഫിസര്‍ അന്‍സിയയുടെ പ്രോല്‍സാഹനം കൂടിയായപ്പോള്‍ കുട്ടികള്‍ക്ക് ഉല്‍സാഹമായി. ആറടിയോളം കുഴിച്ചപ്പോള്‍ തന്നെ ജലാംശം കണ്ടുതുടങ്ങി. രണ്ടാള്‍ താഴ്ചയായപ്പോള്‍ ഉറവ പൊട്ടി ജലമൊഴുകാന്‍ തുടങ്ങി. വിവരമറിഞ്ഞ്എത്തിയ നാട്ടുകാര്‍ക്കും അത്ഭുതമായി. നീരൊഴുക്ക് കൂടിക്കൊണ്ടിരിക്കുന്ന കിണര്‍ കെട്ടി സംരക്ഷിക്കുവാന്‍ നാട്ടുകാര്‍ തന്നെ മുന്നിട്ടിറങ്ങിയിരിക്കുകയാണിപ്പോള്‍ .

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss