|    Oct 23 Tue, 2018 7:11 am
FLASH NEWS

എസ്ബിഐ-എസ്ബിടി ലയനം: ശാഖകള്‍ പുനര്‍വിന്യസിക്കണം-എം ബി രാജേഷ് എംപി

Published : 20th September 2017 | Posted By: fsq

 

പാലക്കാട്:    എസ്്് ബി ഐ.-എസ്്്ബിറ്റി ലയനശേഷം ശാഖകള്‍ അടച്ചു പൂട്ടുന്ന സ്ഥിതി ഉണ്ടാകരുതെന്നും പകരം പുനര്‍വിന്യസിക്കുകയാണ് വേണ്ടതെന്നും എംബി രാജേഷ് എംപി പറഞ്ഞു. ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം ഉദ്ഘാടനം ചെയ്—ത്— സംസാരിക്കുകയായിരുന്നു എംപി. ബാങ്കുകളില്ലാത്ത ഗ്രാമങ്ങളില്‍  നിലവില്‍ പൂട്ടിയ ശാഖകള്‍ക്ക് പകരം പുതിയ ശാഖകള്‍ തുടങ്ങണമെന്നും രാജേഷ് ആവശ്യപ്പെട്ടു.മുദ്രാലോണ്‍ നല്‍കുന്നതില്‍ പൊതുമേഖലാ ബാങ്കുകള്‍ പുറകിലാണ്. സാധാരണക്കാര്‍ക്ക് എളുപ്പം ലഭിക്കുന്ന ലോണ്‍ എന്ന നിലയില്‍ മുദ്രാലോണ്‍ നല്‍കുന്നതില്‍ കൂടുതല്‍ കാര്യക്ഷമമായ ഇടപെടലുകള്‍ ബാങ്കുകളുടെ ഭാഗത്തുനിന്നുണ്ടാകണം. പ്രധാന്‍മന്ത്രി ആവാസ് യോജന (പിഎംഎവൈ) പദ്ധതിയില്‍ ഭാവന വായ്പ നല്‍കുന്നതില്‍ ബാങ്കുകള്‍ കൂടുതല്‍ താത്—പര്യം കാണിക്കണം. എട്ട് ലക്ഷം വരെ ഭവന വായ്പ ലഭിക്കുന്ന പദ്ധതിയില്‍ 2.65 ലക്ഷം സബ്—സിഡി ലഭിക്കുമെന്നതിനാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഏറെ ഗുണകരമായ ഭവന വായ്—പ പദ്ധതിയാണിത്. ദീര്‍ഘകാല വായ്പാ പദ്ധതികള്‍ ആരംഭിക്കാന്‍ കേന്ദ്ര ധനമന്ത്രിയോട് ആവശ്യപ്പെടും. കുഴല്‍മന്ദത്തെ കുളവന്‍മുക്കില്‍ എടിഎം സ്ഥാപിക്കാന്‍ നടപടി വേണമെന്നും എംപി പറഞ്ഞു.    കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തേതില്‍ നിന്നും ഇത്തവണ                               വായ്പാ-നിക്ഷേപ അനുപാതം രണ്ട് ശതമാനം വളര്‍ച്ചനേടി. കഴിഞ്ഞ വര്‍ഷം 65 ശതമാനമായിരുന്ന അനുപാതം ഇത്തവണ 67 ശതമാനമായി ഉയര്‍ന്നു. ബാങ്കുകളുടെ നിക്ഷേപം 27143 കോടിയില്‍ നിന്നും എട്ട് ശതമാനം ഉയര്‍ന്ന് ഈ വര്‍ഷം 29196 ആയി.  കഴിഞ്ഞ വര്‍ഷം വായ്പയായി 17657 കോടി വായ്—പ വിതരണം ചെയ്—തപ്പോള്‍ ഈ വര്‍ഷം 19596 കോടി വായ്—പ നല്‍കിയിട്ടുണ്ട്. വരള്‍ച്ചയും കാര്‍ഷിക മേഖലയിലുണ്ടായ തളര്‍ച്ചയും വായ്പാ-നിക്ഷേപ അനുപാതം കൂടുതല്‍ ഉയരുന്നതിന് തടസ്സമായി.യോഗ തീരുമാനങ്ങള്‍*ബാങ്കുകള്‍ പത്ത് ശാഖകള്‍ക്ക് ഒരു ആധാര്‍ എന്റോള്‍മെന്റ് ഡാറ്റാ അപ്—ഡേഷന്‍ സെന്റര്‍ തുടങ്ങണം. പത്ത് ശാഖകള്‍ ഇല്ലാത്ത ബാങ്കുകള്‍ തൊട്ടടുത്ത സെന്ററുമായി ഏകോപിപ്പിക്കണം.* ആധാര്‍ എന്റോള്‍മെന്റ് ഡാറ്റാ അപ്—ഡേഷന്‍ സെന്ററിന്റെ വിവരങ്ങള്‍ ബാങ്കുകള്‍  ലീഡ് ബാങ്കിനെ അറിയിക്കണം. * വിവിധ  പദ്ധതികളില്‍ ബാങ്കുകള്‍ വിതരണം ചെയ്—ത വായ്പയുടെ കണക്കുകള്‍ ലീഡ് ബാങ്കിനെ അറിയിക്കണം. * എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്—ത തൊഴില്‍രഹിതര്‍ക്കുള്ള കെസ്‌റു വായ്—പാ പദ്ധതിയില്‍ വിവിധ ബാങ്കുകളിലുള്ള 304 അപേക്ഷകള്‍ ഉടന്‍ പരിഗണിക്കും. * കൈതൊഴിലാളികള്‍ക്ക് രണ്ട് ലക്ഷം വരെ വായ്പ നല്‍കുന്ന ആര്‍ട്ടിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയില്‍ ഇതുവരെ ആരും വായ്പയ്ക്ക് അപേക്ഷിച്ചിട്ടില്ല. ഇത് സംബന്ധിച്ച് കൂടുതല്‍ പ്രചാരണം നല്‍കാന്‍ തീരുമാനിച്ചു. * കാര്‍ഷിക മേഖലയ്ക്ക് 768 കോടി വായ്പ നല്‍കി. നിശ്ചിത ലക്ഷ്യമായ 4224 കോടിയില്‍ നിന്നും 18 ശതമാനമാണ് ഇതുവരെ നല്‍കിയത്.* ന്യൂനപക്ഷ വിഭാഗങ്ങളില്‍ ക്രിസ്റ്റന്‍ വിഭാഗത്തിലുള്ള 108366 പേര്‍ക്കായി 3170 കോടിയും മുസ്ലിം വിഭാഗത്തിന് 256006 പേര്‍ക്കായി 6122 കോടിയും വായ്പ നല്‍കി.* വിദ്യാഭ്യാസ വായ്പയായി 2017 ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെ 2651.92 ലക്ഷം നല്‍കി.ലഭിച്ച 1071 അപേക്ഷകളില്‍ 1061 പേര്‍ക്ക് വായ്പ അനുവദിച്ചു.* ചെറുകിട വ്യവസായികള്‍ക്കായി 50,000 മുതല്‍ 10 ലക്ഷം വരെ നല്‍കുന്ന പ്രധാന്‍മന്ത്രി മുദ്രാ ലോണ്‍ യോജനപ്രകാരം 2017-18ല്‍ 6683 പേര്‍ക്കായി 5708 ലക്ഷം വായ്പ നല്‍കി.* സ്ത്രീകള്‍ക്കും പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കും സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് ഒരു കോടി രൂപ വരെ വായ്പ നല്‍കുന്ന സ്റ്റാന്‍ഡ് അപ് ഇന്ത്യ പദ്ധതി പ്രകാരം ലഭിച്ച 56 അപേക്ഷകളില്‍ 39 പേര്‍ക്ക് വായ്പ അനുവദിച്ചു.* കര്‍ഷകര്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് സ്വകാര്യപണമിടപാട് സ്ഥാപനങ്ങളെ ആശ്രയിച്ച് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാവാതിരിക്കാന്‍ നടപ്പാക്കിയ കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ 2017-18ല്‍ 28932 പേര്‍ക്ക് നല്‍കി. കാര്‍ഡുള്ളവര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി 24546 ലക്ഷം വായ്പ നല്‍കി. * സ്വയംതൊഴില്‍ സംരംഭങ്ങള്‍ നടത്തുന്ന 1782 സ്വയംസഹായ സംഘങ്ങള്‍ക്കായി 2017ല്‍ 3316 ലക്ഷം നല്‍കി.* കൈതൊഴിലിലേര്‍പ്പെട്ടിരിക്കുന്നവര്‍, ചെറുകിട സംരംഭകര്‍, നെയ്ത്തുകാര്‍ എന്നിവര്‍ക്ക് നല്‍കുന്ന പരമാവധി വായ്പാ തുക 25000 രൂപയുള്ള സ്വരോസ്ഗര്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയില്‍ 25 പേര്‍ മാത്രമാണ് അപേക്ഷിച്ചത്. ഇവര്‍ക്ക് 10 ലക്ഷം നല്‍കി. കൂടുതല്‍ പേര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.     നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദ ബാങ്കിംങ് അവലോകനമാണ് പാലക്കാട് ഹോട്ടല്‍ ഗസാലയില്‍ നടന്നത്.  എഡിഎം എസ് വിജയന്‍ അധ്യക്ഷനായ പരിപാടിയില്‍ കനറാ ബാങ്ക് അസി.ജനറല്‍ മാനെജര്‍ കെഎ സിന്ധു, റിസര്‍വ് ബാങ്ക് ലീഡ് ഡിസ്—ട്രിക്റ്റ് ഓഫീസര്‍ ഹാര്‍ലിന്‍ ഫ്രാന്‍സിസ് ചിറമ്മേല്‍, ജില്ലാ ലീഡ് ബാങ്ക് മാനെജര്‍ പിജെ സാം, പൊതുമേഖലാ-സ്വകാര്യമേഖലാ ബാങ്ക് മാനെജര്‍മാര്‍, വിവിധ വകുപ്പ് പ്രതിനിധികള്‍  പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss