|    Oct 16 Tue, 2018 11:53 pm
FLASH NEWS

എസ്ബിഐ എടിഎമ്മില്‍ നിന്നും കിട്ടിയ വശം മുറിഞ്ഞ നോട്ട് മാറ്റിക്കൊടുക്കുന്നില്ല

Published : 9th September 2017 | Posted By: fsq

 

വൈപ്പിന്‍: എസ്ബിഐ ഞാറക്കല്‍ ആശുപത്രിപ്പടി ബ്രാഞ്ച് സ്ഥാപിച്ചിട്ടുള്ള എടിഎമ്മില്‍ നിന്നും ലഭിച്ച വശം മുറിഞ്ഞ 500 രൂപ നോട്ട് മാറ്റി നല്‍കാന്‍ ബാങ്ക് തയ്യാറാവുന്നില്ലെന്ന് പരാതി. കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരനായ ഞാറക്കല്‍ ചുള്ളിപ്പറല്‍ സി പി അരുണനാണ് ഇത്തരം നോട്ട് എടിഎമ്മില്‍ നിന്നു ലഭിച്ചത്. ഞാറക്കല്‍ ബ്രാഞ്ച് മാനേജരെ കണ്ട് നോട്ട് കാണിക്കുകയും മാറ്റിത്തരണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും അദ്ദേഹം അതിനു തയ്യാറായില്ല. ഇത് തങ്ങള്‍ക്ക് മാറ്റിത്താരാനാവില്ലെന്നും റിസര്‍വ് ബാങ്കിനേ പറ്റൂ എന്നുമായിരുന്നു മറുപടി. ഇതേതുടര്‍ന്ന് അരുണ്‍കുമാര്‍ റിസര്‍വ് ബാങ്കിന്റെ കലൂരുള്ള ഓഫിസില്‍ എത്തി നോട്ട് മാറ്റിത്തരണമെന്നാവശ്യപ്പെട്ടെങ്കിലും അവരും കൈമലര്‍ത്തി.എടിഎമ്മില്‍നിന്നും ലഭിക്കുന്ന നോട്ടിന് എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ ബന്ധപ്പെട്ട എടിഎം ബ്രാഞ്ച് മാറ്റിക്കൊടുക്കാറുണ്ടെന്നാണ് അറിയുന്നത്. എന്നാല്‍ ഞാറക്കല്‍ ബ്രാഞ്ച് മാനേജര്‍ അതിനു— തയ്യാറായില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss