|    Sep 20 Thu, 2018 11:43 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

എസ്ബിഐ ഉള്‍പ്പെടെ മൂന്ന് ബാങ്കുകള്‍ വായ്പാ പലിശ വര്‍ധിപ്പിച്ചു

Published : 3rd June 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക നയപരിശോധന നടക്കുന്നതിന് ദിവസങ്ങള്‍ക്കു മുമ്പ് രാജ്യത്തെ മൂന്ന് പ്രധാന ബാങ്കുകള്‍ വായ്പാ പലിശ വര്‍ധിപ്പിച്ചു. 0.10 ശതമാനം (10 ബേസിസ് പോയിന്റ്) വര്‍ധനയാണ് അടിസ്ഥാന വായ്പാ പലിശനിരക്കില്‍ (എംസിഎല്‍ആര്‍) വരുത്തിയത്. എല്ലാ കാലാവധിയിലുമുള്ള വായ്പകളുടെയും നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്.
എസ്ബിഐ ഈ വര്‍ഷം രണ്ടാംതവണയാണ് അടിസ്ഥാന വായ്പാ പലിശനിരക്ക് ഉയര്‍ത്തുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് ബാങ്ക് ഇതിനു മുമ്പ് നിരക്ക് വര്‍ധിപ്പിച്ചത്. എസ്ബിഐക്കു പുറമേ, ഐസിഐസിഐ ബാങ്ക്, കൊടക് മഹീന്ദ്ര ബാങ്ക്, പിഎന്‍ബി എന്നീ ബാങ്കുകളും അടിസ്ഥാന പലിശനിരക്കില്‍ വര്‍ധന വരുത്തിയിട്ടുണ്ട്. ജൂണ്‍ 1 മുതലാണ് പുതിയ വായ്പാനിരക്കുകളുടെ പ്രാബല്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss