|    Jul 21 Fri, 2017 8:26 pm
FLASH NEWS
Home   >  National   >  

എസ്ബിഐക്ക് പറ്റിയ അബദ്ധം; കാണ്‍പൂര്‍ യുവതി ലോകത്തിലെ പണക്കാരി

Published : 27th February 2016 | Posted By: swapna en

sbi

കാണ്‍പൂര്‍: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് പറ്റിയ വന്‍ അബദ്ധം കാണ്‍പൂര്‍ യുവതിയെ ലോകത്തിലെ ഏറ്റവും വലിയ പണക്കാരിയാക്കി. വെറും രണ്ടായിരം രൂപ ബാലന്‍സ് ഉള്ള തന്റെ അക്കൗണ്ടില്‍ വന്നത് 95,71,16,98,647.14 രൂപ.കാണ്‍പൂരിലെ വികാസ് നഗറില്‍ താമസിക്കുന്ന ഊര്‍മ്മിളാ യാദവ് എന്ന കുടുംബിനിയാണ് അല്‍പ്പനേരത്തേക്ക് ലോകത്തിലേ ഏറ്റവും വലിയ ധനികയായത്.
2,000 രൂപ നിക്ഷേപിച്ചാണ് ഊര്‍മ്മിള അക്കൗണ്ട് തുടങ്ങിയത്. ബാങ്ക് അക്കൗണ്ടിലേ ബാലന്‍സ് പരിശോധിച്ചപ്പോഴാണ് ഊര്‍മ്മിള ഇത്രയും വലിയ പണം തന്റെ അക്കൗണ്ടില്‍ ഉള്ളതായി അറിഞ്ഞത്. ഉടന്‍ തന്നെ ഊര്‍മ്മിളയ്ക്ക് മറ്റൊരു സന്ദേശവും വന്നു. അതില്‍ ബാലന്‍സ് 9.97 ലക്ഷമായിരുന്നു. 9.97 ലക്ഷം എടുത്തിട്ട് ബാക്കി 2,000 രൂപ അക്കൗണ്ടില്‍ ഉണ്ടെന്ന സന്ദേശമാണ് പിന്നീട് ഊര്‍മ്മിളയ്ക്ക് ലഭിച്ചത്. പലതരം സന്ദേശങ്ങള്‍ എടിഎം കൗണ്ടറില്‍ നിന്ന് ലഭിച്ചപ്പോള്‍ ഊര്‍മ്മിള നേരിട്ട് ബാങ്കില്‍ എത്തുകയായിരുന്നു. ബാങ്കില്‍ എത്തിയപ്പോഴാവാട്ടെ വീണ്ടും ഊര്‍മ്മിളയ്ക്ക് ഷോക്ക്.
നിങ്ങളുടെ അക്കൗണ്ടില്‍ 95,71,16,98,647.14 രൂപയുണ്ടെന്ന് ബാങ്കില്‍ നിന്ന് വീണ്ടും അറിയിച്ചു. പിന്നീട് ബാങ്ക് നടത്തിയ വിശദപരിശോധനയിലാണ് ബാങ്കിന് പറ്റിയ അബദ്ധം തിരിച്ചറിഞ്ഞത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക