|    Aug 21 Mon, 2017 6:32 am
FLASH NEWS
Home   >  Kerala   >  

എസ്പി യതീഷ് ചന്ദ്രക്കെതിരേ ഏഴുവയസ്സുകാരന്‍

Published : 9th August 2017 | Posted By: shadina sdna

കൊച്ചി: പുതുവൈപ്പ് സമരക്കാര്‍ക്കെതിരായ പോലിസ് അതിക്രമങ്ങള്‍ പരിഗണിച്ച മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ്ങിനിടെ എസ് പി യതീഷ് ചന്ദ്രക്കെതിരേ ഏഴു വയസ്സുകാരന്‍ രംഗത്തെത്തി. സമരത്തിനെത്തിയ തന്നെയും സഹോദരനെയും പോലിസ് തല്ലിയെന്നായിരുന്നു ഏഴുവയസ്സുകാരന്‍ അലന്‍ ആരോപിച്ചത്. താന്‍ തല്ലിയോ എന്ന് യതീഷ് ചന്ദ്ര അലനോട് ആവര്‍ത്തിച്ചു ചോദിച്ചപ്പോഴും അതെ എന്നിയിരുന്നു അലന്റെ മറുപടി. എന്നാല്‍ മിതമായ ബലപ്രയോഗം മാത്രമാണ് പോലിസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് യതീഷ് ചന്ദ്ര പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി സംഘടിപ്പിച്ച ട്രയല്‍ റണ്‍ തടസ്സപെടുത്താന്‍ ശ്രമിച്ചപ്പോഴാണ് ഇടപെട്ടതെന്നായിരുന്നു പോലിസ് വാദം. കേസ് അടുത്തമാസം വീണ്ടും പരിഗണിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക