|    Mar 30 Thu, 2017 12:30 pm
FLASH NEWS

എസ്പി നേതാവിന്റെ മരുമകന്‍ കുത്തേറ്റു മരിച്ചു; അലിഗഡില്‍ സംഘര്‍ഷം

Published : 20th August 2016 | Posted By: SMR

അലിഗഡ്: സമാജ്‌വാദി പാര്‍ട്ടി (എസ്പി) നേതാവിന്റെ മരുമകന്‍ കുത്തേറ്റു മരിച്ചു. സമാജ്‌വാദി പാര്‍ട്ടി അലിഗഡ് ജില്ലാ ഉപാധ്യക്ഷന്‍ സഹീര്‍ അഹ്മദിന്റെ മരുമകന്‍ മുഹമ്മദ് ആദില്‍(20) ആണു കൊല്ലപ്പെട്ടത്. ആദിലിന്റെ കൂട്ടുകാരന്‍ ഷാഹിം ചൗധരിക്കു കുത്തേറ്റു. ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജില്‍ രണ്ടുപേരെയും എത്തിച്ചെങ്കിലും ആദിലിനെ രക്ഷിക്കാനായില്ല. ആറു പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്. അക്രമികളിലൊരാളെ നാട്ടുകാര്‍ പിടികൂടി. മറ്റുള്ളവര്‍ രക്ഷപ്പെട്ടു. കൊലപാതകമറിഞ്ഞതോടെ നാട്ടുകാര്‍ അക്രമാസക്തമായി. ആറു കടകള്‍ അക്രമത്തിനിരയായി. പോലിസിനു നേരെയും ആക്രമണം നടന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day