|    May 29 Mon, 2017 11:31 am
FLASH NEWS

എസ്പിയെ സഹായിച്ച് മുസ്‌ലിംകള്‍ വോട്ട് പാഴാക്കരുത്: മായാവതി

Published : 10th October 2016 | Posted By: SMR

ലഖ്‌നോ: നരേന്ദ്രമോദി സര്‍ക്കാരിനു കീഴില്‍ ന്യൂനപക്ഷങ്ങള്‍ വിവേചനം നേരിടുകയാണെന്ന് ബിഎസ്പി നേതാവ് മായാവതി. സമാജ്‌വാദി പാര്‍ട്ടി (എസ്പി)യെയും കോണ്‍ഗ്രസ്സിനെയും സഹായിച്ച് മുസ്‌ലിംകള്‍ വോട്ട് പാഴാക്കരുതെന്നും അവര്‍ പറഞ്ഞു.
ബിഎസ്പി സ്ഥാപകന്‍ കാന്‍ഷിറാമിന്റെ 10ാം ചരമവാര്‍ഷികത്തില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു മായാവതി.  തമ്മിലടി രൂക്ഷമായ സമാജ്‌വാദി പാര്‍ട്ടിക്കു വോട്ടുചെയ്ത് മുസ്‌ലിംകള്‍ വോട്ട് പാഴാക്കരുത്. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്സിന് കാര്യമായ വോട്ട്ബാങ്കില്ല. അവര്‍ക്ക് വോട്ട് ചെയ്യുന്നത് ബിജെപിയെ സഹായിക്കാന്‍ മാത്രമേ ഉപകരിക്കൂ. ബിജെപിയെ തടയാന്‍ ബിഎസ്പിക്ക് വോട്ട് ചെയ്യാനും അവര്‍ അഭ്യര്‍ഥിച്ചു. ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതില്‍ പിന്നെ മുസ്‌ലിംകളും മറ്റു ന്യൂനപക്ഷങ്ങളും വിവേചനങ്ങള്‍ക്ക് ഇരയാവുകയാണ്. അലിഗഡ് മുസ്‌ലിം സര്‍വകലാശാല, ജാമിയ മില്ലിയ ഇസ്‌ലാമിയ എന്നിവയുടെ ന്യൂനപക്ഷ പദവി എടുത്തുകളയാന്‍ ശ്രമം നടക്കുന്നു. വര്‍ഗീയ ശക്തികള്‍ കരുത്താര്‍ജിക്കുകയാണ്. ലൗജിഹാദ്, ഗോരക്ഷ, മതംമാറ്റം തുടങ്ങിയവയുടെ പേരില്‍ മുസ്‌ലിംകള്‍ ആക്രമിക്കപ്പെടുന്നു.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ബിഎസ്പി തനിച്ചു മല്‍സരിക്കും. തനിച്ചു ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ബിഎസ്പി ബിജെപിയുമായി കൈകോര്‍ക്കും എന്ന പ്രചാരണത്തില്‍ കഴമ്പില്ല. അത്തരമൊരു സാഹചര്യം ഉണ്ടാവില്ല. മുസ്‌ലിം വോട്ടുകള്‍ ഭിന്നിപ്പിക്കുകയാണ് അതിന്റെ ലക്ഷ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day