|    Oct 21 Sat, 2017 9:27 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

എസ്പിയില്‍ ഭിന്നത: ശിവ്പാലിന് മുലായമിന്റെ പിന്തുണ

Published : 17th August 2016 | Posted By: SMR

ലഖ്‌നോ: സമാജ്‌വാദി പാര്‍ട്ടി (എസ്പി)യില്‍ ഭിന്നത രൂക്ഷമായി. പാര്‍ട്ടി നേതാവ് മുലായംസിങിന്റെ സഹോദരനും കാബിനറ്റ് മന്ത്രിയുമായ ശിവ്പാല്‍ പാര്‍ട്ടി വിടുമെന്നു ഭീഷണിമുഴക്കി. മെയിന്‍പുരിയില്‍ അദ്ദേഹം പാര്‍ട്ടിക്കെതിരേ ആഞ്ഞടിച്ചു. ചില പാര്‍ട്ടി പ്രവര്‍ത്തകരും ഭാരവാഹികളും ഭൂമി കൈയേറുകയും ജനങ്ങളെ പീഡിപ്പിക്കുകയുമാണെന്ന് ശിവ്പാല്‍ പറഞ്ഞു.
താന്‍ രാജിവയ്‌ക്കേണ്ടി വന്നാല്‍പോലും ജനങ്ങളെ ഉപദ്രവിക്കാന്‍ അനുവദിക്കുകയില്ലെന്ന് അദ്ദേഹം പിന്നീടു പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു. തെറ്റായ നടപടികള്‍ സ്വീകരിക്കുന്ന എംഎല്‍എമാര്‍ അടക്കമുള്ളവരെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഇതിനിടെ ശിവ്പാലിനു പിന്തുണ പ്രഖ്യാപിച്ച് മുലായം രംഗത്തെത്തി. ശിവപാല്‍ പോയാല്‍ പാര്‍ട്ടി പിളരുമെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യദിനത്തില്‍ ദേശീയപതാക ഉയര്‍ത്തിയശേഷം സംസാരിക്കുകയായിരുന്നു മുലായം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക