|    Sep 24 Mon, 2018 11:49 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

എസ്ഡിപിഐ ഹൈവേ ഉപരോധം 100 കേന്ദ്രങ്ങളില്‍

Published : 29th January 2017 | Posted By: fsq

 

കോഴിക്കോട്: ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ 31നു കേരളത്തില്‍ 100 കേന്ദ്രങ്ങളില്‍ ഹൈവേ ഉപരോധിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ അറിയിച്ചു. ദേശീയ കമ്മിറ്റി പ്രഖ്യാപിച്ച കരിദിനാചരണത്തിന്റെ ഭാഗമായി രാവിലെ 10 മുതല്‍ 10.30 വരെ വരെയാണ് ഹൈവേ ഉപരോധം. രാഷ്ട്രീയ ഫാഷിസവും സാംസ്‌കാരിക ഫാഷിസവും ശക്തമായി പ്രയോഗിച്ചുകൊണ്ടാണ് ബിജെപി ഭരണം മുന്നേറുന്നത്. ആര്‍എസ്എസിന്റേതല്ലാത്ത സാംസ്‌കാരിക സ്വത്വങ്ങളെ ഇല്ലായ്മ ചെയ്യാനും വ്യക്തിസ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കാനുമാണ് മോദി ഭരണകൂടത്തിന്റെ ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു. ധീരമായ നടപടിയെന്ന് കൊട്ടിഘോഷിക്കുന്ന നോട്ടു നിരോധനത്തിന്റെ അനന്തര ഫലങ്ങളെക്കുറിച്ച് ഇപ്പോള്‍ ബിജെപി നേതാക്കള്‍ക്ക് മിണ്ടാട്ടമില്ല. എത്ര കോടിയുടെ കള്ളപ്പണം ഇല്ലാതായെന്ന് ആര്‍ബിഐ പോലും വ്യക്തമാക്കുന്നില്ല. ഈ നടപടി റിസര്‍വ് ബാങ്കിന്റെ വിശ്വാസ്യതയെ തകര്‍ത്തെന്ന് ബാങ്ക് ഉദ്യോഗസ്ഥ സംഘടന തന്നെ അഭിപ്രായപ്പെടുകയുണ്ടായി. ചില കോര്‍പറേറ്റ് വമ്പന്മാരുടെ ദാസ്യപ്പണിയാണ് നരേന്ദ്ര മോദി ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.വിമര്‍ശിക്കുന്നവരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനും കരിനിയമങ്ങള്‍ പ്രയോഗിച്ച് പ്രതിഷേധങ്ങളെ ഇല്ലായ്മ ചെയ്യാനും തുനിയുന്ന ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കെതിരേ ജനരോഷം ഉയരേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് ജനാധിപത്യത്തിന്റെ അടിത്തറ തകര്‍ത്തുകൊണ്ടിരിക്കുന്ന കേന്ദ്രഭരണത്തിനെതിരേ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിക്കുന്ന ദിവസം തന്നെ എസ്ഡിപിഐ ദേശവ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി പി കെ ഉസ്മാന്‍, ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss