|    Sep 24 Mon, 2018 9:12 pm
FLASH NEWS

എസ്ഡിപിഐ ഹൈവേ ഉപരോധം നാളെ

Published : 30th January 2017 | Posted By: fsq

 

കൊല്ലം: ബിജെപി സര്‍ക്കാരിന്റെ സാമ്പത്തിക അടിയന്തരാവസ്ഥയ്ക്കും രാഷ്ട്രീയ, സാംസ്‌കാരിക ഫാഷിസത്തിനുമെതിരേ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാനത്തെ ദേശീയപാതകള്‍ നാളെ ഉപരോധിക്കും. ജില്ലയില്‍ കരുനാഗപ്പള്ളി കെഎസ്ആര്‍ടിസി ജങ്ഷനിലും കൊല്ലം പള്ളിമുക്കിലും രാവിലെ 10ന് ഉപരോധം സംഘടിപ്പിക്കുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ പിന്തുടരുന്ന ജനവിരുദ്ധ നയങ്ങളുടെ തുടര്‍ച്ചയായി ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ പിന്‍വലിച്ചത് രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. ഇതിന്റെ ദുരന്തഫലം ജനങ്ങളേയും സാമ്പത്തിക വളര്‍ച്ചാ നിരക്കിനേയും ഗുരുതരമായ നിലയില്‍ ബാധിച്ചു കഴിഞ്ഞു. ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താതെ നടത്തിയ പരിഷ്‌കാരത്തിലെ പ്രശ്‌നങ്ങള്‍ അമ്പത് ദിവസം കൊണ്ട് പരിഹരിക്കുമെന്നാണ് നരേന്ദ്രമോദി ഉറപ്പുനല്‍കിയത്. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടില്ല എന്നു മാത്രമല്ല, എന്ന് പരിഹരിക്കപ്പെടുമെന്ന് പറയാനും കഴിയാതെ മോദി മൗനം പാലിക്കുകയാണ്. തൊഴില്‍ മേഖലയില്‍ ഭൂരിഭാഗവും നിശ്ചലമായി. വളര്‍ച്ചാ നിരക്ക് ആറു ശതമാനം കുറഞ്ഞതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 130ല്‍ അധികം പേര്‍ക്ക് ജീവഹാനി സംഭവിച്ചു. ഇത്തരം പ്രതിസന്ധികള്‍ രാജ്യം അഭിമുഖീകരിക്കുമ്പോഴും സംഘപരിവാര്‍ ഭീകരത രാജ്യത്ത് അഴിഞ്ഞാടുകയാണ്. പൗരന്‍മാരെ ആക്രമിച്ചും അടിച്ചുകൊന്നും മതപ്രബോധകരെ നാടുകടത്തിയും പ്രവര്‍ത്തനം നിരോധിച്ചും സാംസ്‌കാരിക പ്രവര്‍ത്തകരെ വെടിവെച്ച് കൊന്നും രാജ്യം വിടാന്‍ ആഹ്വാനം ചെയ്തും മുന്നേറുന്ന ഫാഷിസത്തിനെതിരേ ജനകീയ പ്രതിരോധം തീര്‍ത്തുകൊണ്ടാണ് എസ്ഡിപിഐ നിലകൊള്ളുന്നതെന്നും നാളെ നടക്കുന്ന ഹൈവേ ഉപരോധം വിജയിപ്പിക്കണമെന്നും എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയറ്റ് അഭ്യര്‍ഥിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എ കെ സലാഹുദ്ദീന്‍, ജലീല്‍ കടയ്ക്കല്‍, വി ഷാഹുല്‍ ഹമീദ്, കബീര്‍ പോരുവഴി, ഷറാഫത്ത് മല്ലം, അയത്തില്‍ റസാക്ക്, ഷാജഹാന്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss