|    Sep 24 Mon, 2018 7:05 am
FLASH NEWS

എസ്ഡിപിഐ ഹൈവേ ഉപരോധം ഇന്ന്

Published : 31st January 2017 | Posted By: fsq

 

ആലപ്പുഴ: ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ എസ്ഡിപിഐ ദേശീയ കമ്മിറ്റി പ്രഖ്യാപിച്ച കരിദിനാചരണത്തിന്റെ ഭാഗമായി ഇന്ന് കുറവന്‍തോട് ഹൈവേ ഉപരോധിക്കുമെന്ന് ജില്ലാ പ്രസിഡന്റ് കെ എസ് ഷാന്‍, ജനറല്‍ സെക്രട്ടറി എം സാലിം സംയുക്ത വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാവിലെ 10ന്് കളത്തട്ട് ജങ്ഷനില്‍ നിന്നു പ്രകടനമായി വന്നാണ് കുറവന്‍തോട് ഹൈവേ ഉപരോധിക്കുന്നത്. ഉപരോധം സംസ്ഥാന സെക്രട്ടേറിയറ്റംഗം സി പി ലത്തീഫ് ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ ഫാഷിസവും സാംസ്‌കാരിക ഫാഷിസവും അതിശക്തമായി പ്രയോഗിച്ചുകൊണ്ടാണ് ബിജെപി ഭരണം മുന്നേറുന്നത്. ആര്‍എസ്എസിന്റേതല്ലാത്ത സാംസ്‌കാരിക സ്വത്വങ്ങളെ ഇല്ലായ്മ ചെയ്യാനും വ്യക്തിസ്വാതന്ത്രത്തിന്റെ കടക്കല്‍ കത്തിവയ്ക്കാനുമാണ് മോദി ഭരണകൂടത്തിന്റെ ശ്രമം. പൊടുന്നനെയുള്ള നോട്ട് നിരോധനത്തിലൂടെ ജനങ്ങളുടെ മേല്‍ സാമ്പത്തിക അടിയന്തരാവസ്ഥയുടെ പരീക്ഷണമാണ് നടത്തിയിരിക്കുന്നത്. രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥയുടെ ദുരിതം ഇപ്പോഴും തുടരുകയാണ്.നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാണെന്ന് പലപ്പോഴും നരേന്ദ്രമോഡി മറക്കുന്നു. വിമര്‍ശിക്കുന്നവരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനും കരിനിയമങ്ങള്‍ പ്രയോഗിച്ചു പ്രതിഷേധങ്ങളെ ഇല്ലായ്മചെയ്യാനും തുനിയുന്ന ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കെതിരേ ജനരോഷം ഉയരേണ്ടതുണ്ട്. ഇന്ത്യയിലെമ്പാടും പടര്‍ത്താന്‍ ശ്രമിക്കുന്ന വെറുപ്പിന്റെയും അസഹിഷ്ണുതയുടെയും ഒടുവിലത്തെ ഉദാഹരണമാണ് എം ടി വാസുദേവന്‍ നായര്‍ക്കും കമലിനും എതിരായ നീക്കങ്ങള്‍. ജനാധിപത്യത്തിന്റെ അടിത്തറ തകര്‍ത്തു കൊണ്ടിരിക്കുന്ന കേന്ദ്രഭരണത്തിനെതിരേ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിക്കുന്ന ദിവസം എസ്ഡിപിഐ ദേശവ്യാപകമായി നടത്തുന്ന പ്രതിഷേധപരിപാടികള്‍ വന്‍ വിജയമാക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളോടും അഭ്യര്‍ഥിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss