|    Jan 18 Wed, 2017 7:17 am
FLASH NEWS

എസ്ഡിപിഐ ഹൈക്കോടതി മാര്‍ച്ച് നീട്ടിവെച്ചു

Published : 5th October 2016 | Posted By: G.A.G

കൊച്ചി:  കോടതികളിലെ മാധ്യമ വിലക്ക് പരിഹരിച്ചതായി ചീഫ് ജസ്റ്റിസ് മുഖ്യമന്ത്രിയെ അറിയിച്ച പശ്ചാത്തലത്തില്‍ എസ്ഡിപിഐ നാളെ (6) നടത്താനിരുന്ന ഹൈക്കോടതി മാര്‍ച്ച് നീട്ടിവെച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായീല്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

കേരളത്തിന്റെ യശസ്സിന് കളങ്കമേല്‍പ്പിക്കുന്ന വിധം അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് മാധ്യമ സ്വാതന്ത്ര്യം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്. വൈകിയാണെങ്കിലും പ്രശ്‌നപരിഹാരത്തിന് മുഖ്യമന്ത്രി നേരിട്ട്് ഇടപെട്ടത് സ്വാഗതാര്‍ഹമാണ്. നീതിയുടെ കാവല്‍ക്കാരാകുന്ന വിധം കോടതികളും മാധ്യമങ്ങളും തമ്മില്‍ സുദൃഢമായ ബന്ധവും സൗഹൃദവും നിലനില്‍ക്കേണ്ടതുണ്ട്. സ്വതന്ത്രവും നിര്‍ഭയവുമായ മാധ്യമസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് അനിവാര്യമാണ്. എസ്ഡിപിഐ ഏതൊരാളുടെയും അവകാശപ്പോരാട്ടങ്ങള്‍ക്കൊപ്പം നിലകൊള്ളുമെന്നും കേരളത്തില്‍ മാധ്യമപ്രവര്‍ത്തകരും വക്കീലന്‍മാരും തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുത്തുന്നതിന് മുന്‍കയ്യെടുക്കുമെന്നും അജ്മല്‍ ഇസ്മായീല്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,213 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക