|    Nov 17 Sat, 2018 8:27 pm
FLASH NEWS

എസ്ഡിപിഐ സ്‌നേഹവണ്ടി വയനാട്ടിലേക്ക് യാത്ര തിരിച്ചു

Published : 12th August 2018 | Posted By: kasim kzm

കണ്ണൂര്‍: കാലവര്‍ഷക്കെടുതിയില്‍ സര്‍വതും നഷ്ടപ്പെട്ട വയനാട്ടുകാര്‍ക്ക് വേണ്ടി എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി സമാഹരിച്ച വിഭവങ്ങളടങ്ങിയ ആദ്യ വാഹനം പുറപ്പെട്ടു. കണ്ണൂര്‍ മാര്‍ക്കറ്റില്‍ സ്‌നേഹവണ്ടി ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് ഫഌഗ് ഓഫ് ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം കൂത്തുപറമ്പ്, ജില്ലാ ഖജാഞ്ചി എ ഫൈസല്‍ പങ്കെടുത്തു. കടവത്തൂര്‍ ബ്രാഞ്ച് സമാഹരിച്ച വിഭവങ്ങളടങ്ങിയ വാഹനം ഹാറൂണ്‍ കടവത്തൂര്‍ ഫഌഗ് ഓഫ് ചെയ്തു. പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള വസ്ത്ര-ഭക്ഷ്യ വസ്തുക്കളുടെ രണ്ടാംഘട്ട സമാഹരണവുമായി സഹകരിച്ച മുഴുവന്‍ ജനങ്ങള്‍ക്കും ജില്ലാ ജനറല്‍ സെക്രട്ടറി നന്ദി രേഖപ്പെടുത്തി.
ഇതിനായി പ്രയത്‌നിച്ച മുഴുവന്‍ പ്രവര്‍ത്തകരെയും അഭിനന്ദിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss