|    Dec 19 Wed, 2018 10:43 am
FLASH NEWS

എസ്ഡിപിഐ സ്വീകരണവും അനുമോദനവും

Published : 28th August 2018 | Posted By: kasim kzm

തലശ്ശേരി: പ്രളയക്കെടുതിയില്‍പെട്ടവരുടെ ജീവന്‍ രക്ഷിച്ച് തിരിച്ചെത്തിയ എസ്ഡിപിഐ ആര്‍ജി ടീം അംഗങ്ങള്‍ ഉ ള്‍പ്പെടെയുള്ള തലശ്ശേരി സ്വദേശികള്‍ക്ക് എസ്ഡിപിഐ സ്വീകരണവും അനുമോദനവും നല്‍കി. തലശേരി പഴയ ബസ് സ്റ്റാന്റില്‍ ചേര്‍ന്ന അനുമോദന യോഗം ജില്ലാ പ്രസിഡന്റ് ബഷീര്‍ പൂന്നാട് ഉദ്ഘാടനം ചെയ്തു.
തലശ്ശേരി മണ്ഡലം പ്രസിഡന്റ് അഡ്വ. കെ സി മുഹമ്മദ് ശബീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ സി കെ ഉമര്‍ മാസ്റ്റര്‍, എ സി ജലാലുദ്ദീന്‍, നേതാക്കളായ അബ്ദുര്‍റഹ്മാന്‍ മൂഴിക്കര, ബംഗഌ നൗഷാദ്, സജീര്‍ മട്ടാമ്പ്രം സംസാരിച്ചു. സാദിഖ് തലായി, റിയാസ്, ശാബില്‍, മുത്തുരാജ് തുടങ്ങിയവരെയാണ് അനുമോദിച്ചത്. എസ്ഡിപിഐ ആര്‍ജി ടീം അംഗം ശാബില്‍ പുന്നോല്‍ നന്ദി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss