|    Jul 22 Sat, 2017 10:32 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

എസ്ഡിപിഐ സ്പീക്കര്‍ക്ക് പരാതി നല്‍കി

Published : 27th July 2016 | Posted By: SMR

കോഴിക്കോട്: എസ്ഡിപിഐ ആളെ കൊല്ലാന്‍ പരിശീലനം നേടുന്നു എന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പരാമര്‍ശവും എസ്ഡിപിഐ ഐഎസിലേക്ക് ആളെ റിക്രൂട്ട് ചെയ്യുന്നു എന്ന കുറ്റിയാടി എംഎല്‍എ പാറക്കല്‍ അബ്ദുല്ലയുടെ പരാമര്‍ശവും നിയമസഭാ രേഖകളില്‍ നിന്നു നീക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്‌റഫ് നിയമസഭാ സ്പീക്കര്‍ക്ക് പരാതി നല്‍കി.
നിരുത്തരവാദപരമായ ഇത്തരം പ്രസ്താവനകള്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. ആരോപണത്തില്‍ ഒരു തെളിവും ഹാജരാക്കാന്‍ മുഖ്യമന്ത്രിക്കോ കുറ്റിയാടി എംഎല്‍എക്കോ സാധിച്ചിട്ടില്ല. ജനങ്ങള്‍ക്കിടയില്‍ എസ്ഡിപിഐയെ മോശമായി ചിത്രീകരിക്കാനും പ്രതിച്ഛായ തകര്‍ക്കാനുമുള്ള ശ്രമങ്ങളാണു നടക്കുന്നത്. അതിനാല്‍, മേല്‍പ്പറഞ്ഞ പരാമര്‍ശങ്ങള്‍ നീക്കംചെയ്ത് നിയമസഭയുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനു വേണ്ടി മുഖ്യമന്ത്രിയുടെയും കുറ്റിയാടി എംഎല്‍എയുടെയും പരാമര്‍ശങ്ങള്‍ നിയമസഭാ രേഖകളില്‍ നിന്നു നീക്കം ചെയ്യണമെന്ന്  പരാതിയില്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക