|    Aug 21 Tue, 2018 1:40 am
FLASH NEWS

എസ്ഡിപിഐ സ്ഥാപകദിനാചരണം

Published : 22nd June 2018 | Posted By: kasim kzm

കൊടുവള്ളി: കൊടുവള്ളി മണ്ഡലത്തിലെ മുഴുവന്‍ സോഷ്യല്‍ ഡെമോക്രാറ്റിക്— പാര്‍ട്ടി ഓഫ് ഇന്‍ഡ്യ (എസ്ഡിപിഐ)  ബ്രാഞ്ചുകളും ഇന്നലെ പാര്‍ട്ടിയുടെ  സ്ഥാപക ദിനാചരണം നടത്തി. ബ്രാഞ്ച് ആസ്ഥാനങ്ങളില്‍ കൊടി ഉയര്‍ത്തല്‍, വൃക്ഷത്തൈ നടല്‍, റോഡുകള്‍ നന്നാക്കല്‍, മറ്റു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സംഘടിപ്പിച്ചു. സ്ഥാപക ദിനത്തിന്റെ ഭാഗമായി താമരശ്ശേരി താലൂക് ആശുപത്രിയില്‍ പ്യൂരിഫൈഡ് വാട്ടര്‍ സിസ്റ്റം സ്ഥാപിച്ചു. മണ്ഡലം പ്രസിഡന്റ് പി ടി അഹമ്മദ്, സെക്രട്ടറി അസീസ് മാസ്റ്റര്‍,  എം വി അബ്ദുല്ല മാസ്റ്റര്‍, സിറാജ് തച്ചംപോയില്‍, ടി പി യൂസഫ് , റസാഖ് കൊന്തളത്തു, റസാഖ് ആരാമ്പ്രം, ആബിദ് പാലകുറ്റി, സിദ്ധീഖ് കരുവന്‍പോയില്‍ തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ നേതൃത്വം നല്‍കി.
മുക്കം: എസ്ഡിപിഐ സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി നോര്‍ത്ത് കാരശ്ശേരിയില്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി കെ ഉസ്മാനലി പതാക ഉയര്‍ത്തി. സെക്രട്ടറി എച്ച് ഷാജഹാന്‍, ട്രഷര്‍ കെ മമ്മദ്, യു ജാഫര്‍, കെ മുബാറക് സംബന്ധിച്ചു. ആനയാം കുന്നില്‍ ബ്രാഞ്ച് പ്രസിഡന്റ് കെ കെ ഹാഷിം പതാക ഉയര്‍ത്തി. വൈ. പ്രസിഡന്റ് ഇ കെ കോമു, ജോ. സെക്രട്ടറി കെ കെ നിസാര്‍, എ കെ ഷബീര്‍ സംബന്ധിച്ചു. വല്ലത്തായ്പ്പാറയില്‍ ബ്രാഞ്ച് പ്രസിഡന്റ് അസൈന്‍ അത്താണി പതാക ഉയര്‍ത്തി. പുളിക്കല്‍ സലാം, സവാദ് നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss