|    Nov 15 Thu, 2018 5:34 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

എസ്ഡിപിഐ സിബിഐ ഓഫിസ് മാര്‍ച്ച് നാളെ

Published : 6th November 2018 | Posted By: kasim kzm

കൊച്ചി: സിബിഐയില്‍ പാതിര അട്ടിമറി നടത്തിയ മോദി സര്‍ക്കാരിന്റെ ഏകാധിപത്യ നീക്കങ്ങള്‍ക്കെതിരേ എന്ന സന്ദേശം ഉയര്‍ത്തി നാളെ കൊച്ചി സിബിഐ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി ഓഫിസിന് മുമ്പില്‍ റീത്ത് സമര്‍പ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ് അറിയിച്ചു. റഫേല്‍ അഴിമതിക്കേസില്‍ പ്രതിക്കൂട്ടിലായ പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവരെ രക്ഷപ്പെടുത്തുന്നതിന് വേണ്ടിയാണു രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സിയായ സിബിഐയെ നരേന്ദ്ര മോദി അട്ടിമറിച്ചത്. അതോടൊപ്പം പൂര്‍ണമായും സംഘപരിവാര ബന്ധമുള്ളയാളെ തലപ്പത്ത് പ്രതിഷ്ഠിച്ചതിലൂടെ തങ്ങളുടെ ആജ്ഞാനുവര്‍ത്തിയാക്കി സിബിഐയെ മാറ്റാനുള്ള നീക്കമാണ് നടന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇതിനെതിരേ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള മാര്‍ച്ച് രാവിലെ 10.30ന് സംസ്ഥാന ഉപാധ്യക്ഷന്‍ മൂവാറ്റുപുഴ അശ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, ട്രഷറര്‍ അജ്മല്‍ ഇസ്മായില്‍, സെക്രേട്ടറിയറ്റംഗം പി പി മൊയ്തീന്‍കുഞ്ഞ്, ജില്ലാ വൈസ് പ്രസിഡന്റ് അജ്മല്‍ കെ മുജീബ്, ജനറല്‍ സെക്രട്ടറി ഷെമീര്‍ മാഞ്ഞാലി നേതൃത്വം നല്‍കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss