|    Sep 21 Fri, 2018 6:32 am
FLASH NEWS

എസ്ഡിപിഐ സന്നദ്ധസേന എളമരം കടവും പരിസരവും ശുചീകരിച്ചു

Published : 13th August 2018 | Posted By: kasim kzm

മാവൂര്‍: കരകവിഞ്ഞൊഴുകി വൃത്തിഹീനമായ ചാലിയാര്‍ എളമരം കടവിന്റെ ഇരുവശങ്ങളും എസ്ഡിപിഐ ദുരന്ത നിവാരണ സദ്ധസേന ശുചീകരിച്ചു. ചെളി നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായ ജെട്ടിയും, പരിസരങ്ങളും ചെളി കോരി ഒഴിവാക്കി മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്താണ് ശുചീകരിച്ചത്. തുടര്‍ന്ന് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി കെട്ടിടം. വാഴക്കാട് ഡയാലിസിസ് സെന്റര്‍, വൃത്തിഹീനമായ ചാലിയാറിന്റെ വശങ്ങളിലെ വിവിധ പ്രദേശങ്ങള്‍ തുടങ്ങിയവയും പ്രവര്‍ത്തകര്‍ ശുചീകരിച്ചു.
65 സന്നദ്ധ പ്രവര്‍ത്തകരാണ് ശുചീകരണ പ്രവൃത്തിക്ക് എത്തിയത്. ആനപ്ര ഫൈസല്‍, മന്‍സൂര്‍ കോടങ്ങാട്, കൊണ്ടോട്ടി മുനിസിപ്പല്‍ മെമ്പര്‍ കെ എ ഹക്കീം, യു കെ അബ്ദുസ്സലാം, മുഹമ്മദ് കുട്ടി എളമരം നേതൃത്വം നല്‍കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss