|    May 27 Sun, 2018 1:43 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി: അബ്ദുല്‍ മജീദ് ഫൈസി പ്രസിഡന്റായി തുടരും

Published : 16th May 2018 | Posted By: kasim kzm

കോഴിക്കോട്: 2018-21 വര്‍ഷത്തെ എസ്ഡിപിഐ സംസ്ഥാന ഭാരവാഹികളെ ആലുവ ശാന്തിഗിരി ആശ്രമത്തില്‍ നടന്ന ദ്വിദിന സംസ്ഥാന പ്രതിനിധിസഭ തിരഞ്ഞെടുത്തു. പ്രസിഡന്റായി പി അബ്ദുല്‍ മജീദ് ഫൈസി തുടരും.
എം കെ മനോജ്കുമാര്‍, മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, കെ കെ റൈഹാനത്ത് ടീച്ചര്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, തുളസീധരന്‍ പള്ളിക്കല്‍, റോയ് അറയ്ക്കല്‍ എന്നിവരെ ജനറല്‍ സെക്രട്ടറിമാരായി തിരഞ്ഞെടുത്തു. കെ കെ അബ്ദുല്‍ ജബ്ബാര്‍, മുസ്തഫ കൊമ്മേരി, പി ആര്‍ സിയാദ്, കെ എസ് ഷാന്‍ എന്നിവര്‍ സെക്രട്ടറിമാരായും അജ്മല്‍ ഇസ്മായില്‍ ഖജാഞ്ചിയായും തിരഞ്ഞെടുക്കപ്പെട്ടു.
പി കെ ഉസ്മാന്‍, ജലീല്‍ നീലാമ്പ്ര, പി പി മൊയ്തീന്‍കുഞ്ഞ്, ഇ എസ് ഖാജാ ഹുസയ്ന്‍, പി ആര്‍ കൃഷ്ണന്‍കുട്ടി, കൃഷ്ണന്‍ എരഞ്ഞിക്കല്‍, ഡെയ്‌സി ബാലസുബ്രഹ്മണ്യന്‍ എന്നിവരാണ് മറ്റു സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍.
ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഇല്യാസ് തുംബൈ, ദേശീയ സെക്രട്ടേറിയറ്റ് അംഗം ഡോ. ആവാദ് ശരീഫ്, ദേശീയ സമിതിയംഗം അഡ്വ. കെ എം അഷ്‌റഫ് എന്നിവര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss