|    Sep 19 Wed, 2018 6:51 am
FLASH NEWS

എസ്ഡിപിഐ വാഹന പ്രചരണ ജാഥ ഇന്ന്

Published : 13th August 2018 | Posted By: kasim kzm

കുന്ദമംഗലം: ബഹുജന്‍ രാഷ്ട്രീയത്തെ തകര്‍ക്കാന്‍ ആവില്ലെന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ച് എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന കാംപയിന്റെ ഭാഗമായി മാവൂര്‍, കുന്ദമംഗലം, ചാത്തമംഗലം പഞ്ചായത്തുകളില്‍ വാഹനപ്രചരണം ഇന്നു നടക്കും. പെരുവയല്‍, പെരുമണ്ണ, ഒളവണ്ണ പഞ്ചായത്തുകളില്‍ നടക്കുന്ന പ്രചരണം നാളെ കമ്പിളിപ്പറമ്പില്‍ സമാപിക്കും. എസ്ഡിപിഐ ജില്ലാ സെക്രട്ടറി ടി പി മുഹമ്മദ് ഉദ്ഘാടനം ചെയ്യും.
ഫിര്‍ഷാദ് കമ്പിളിപ്പറമ്പ്, റഷീദ് കാരന്തൂര്‍, ഇ നാസര്‍, സിദ്ദിഖ് കരുവന്‍പൊയില്‍, സിറാജ് തച്ചംപൊയില്‍ സംസാരിക്കും. കമ്പിളിപ്പറമ്പിലെ സമാപനം ജലീല്‍ സഖാഫി സംസാരിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss