|    Aug 18 Sat, 2018 3:47 pm
FLASH NEWS

എസ്ഡിപിഐ വാഹനപ്രചാരണ ജാഥ

Published : 9th August 2018 | Posted By: kasim kzm

മയ്യില്‍: ബഹുജന്‍ രാഷ്ട്രീയത്തെ തകര്‍ക്കാനാവില്ല എന്ന പ്രമേയത്തില്‍ എസ്ഡിപിഐ അഴീക്കോട് മണ്ഡലം കമ്മിറ്റി വാഹനപ്രചാരണ ജാഥ നടത്തി. മയ്യിലില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണാടിപ്പറമ്പ് ജാഥാ ക്യാപ്റ്റനും മണ്ഡലം പ്രസിഡന്റുമായ എ പി മുസ്തഫയ്ക്കു പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് കൊളച്ചേരിമുക്ക്, നാറാത്ത്, കണ്ണാടിപറമ്പ്, അത്തായക്കുന്ന്, കക്കാട് ടൗണ്‍, കുഞ്ഞിപ്പള്ളി, പുതിയതെരു സ്‌റ്റൈലോ കോര്‍ണര്‍, പുതിയതെരു താഴെ, കുന്നുംകൈ, കാട്ടാമ്പള്ളി എ്ന്നിവിടങ്ങളിലെ സ്വീകരണ ശേഷം കമ്പില്‍ ബസാറില്‍ സമാപിച്ചു. ആദ്യദിന സമാപനം ജില്ലാ പ്രസിഡന്റ് ബഷീര്‍ പുന്നാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി സുനീര്‍ പൊയ്ത്തുംകടവ്, എസ്ഡിടിയു സംസ്ഥാന സെക്രട്ടറി നൗഷാദ് മംഗലശ്ശേരി പി പി മുഹമ്മദ് റാഫി, പി പി അബ്ദുല്‍ഖാദര്‍ സംസാരിച്ചു. വിവിധ സ്ഥലങ്ങളില്‍ അബ്ദുല്ല നാറാത്ത്, ഇബ്രാഹിം തിരുവട്ടൂര്‍, ജാഥാ ക്യാപ്റ്റന്‍ എ പി മുസ്തഫ സംസാരിച്ചു. ഇന്ന് ചാലാട് നിന്നാരംഭിച്ച് പാപ്പിനിശ്ശേരി ഗേറ്റിനു സമീപം സമാപിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss