|    Aug 22 Tue, 2017 12:57 pm
FLASH NEWS

എസ്ഡിപിഐ വാട്ടര്‍ അതോറിറ്റി എക്‌സി. എന്‍ജിനീയറെ ഉപരോധിച്ചു

Published : 12th August 2017 | Posted By: fsq

 

ഷൊര്‍ണൂര്‍:  നഗരസഭാ പ്രദേശത്ത് ഏഴു ദിവസമായി കുടിവെള്ളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ ഷൊര്‍ണൂര്‍ മുനിസിപല്‍ കമ്മിറ്റി വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ ഉപരോധിച്ചു. നിലവില്‍ മൂന്ന് മോട്ടോറുകള്‍ ഉള്ളതില്‍ ഒന്ന് കുറേകാലമായി പ്രവര്‍ത്തന രഹിതമാണ്. ബാക്കി രണ്ട് മോട്ടോറുകള്‍ ഒരുമിച്ച് കേടായതിനാലാണ് കുടിവെള്ള വിതരണം മുടങ്ങിയ—തെന്ന് അധികൃതര്‍ അറിയിച്ചു. ഒരു മോട്ടോര്‍ കേടു വന്നപ്പോള്‍ തന്നെ ശരിയാക്കാത്ത അധികൃതരുടെ അനാസ്ഥയാണ് കുടിവെള്ളം ലഭിക്കാതിരിക്കാന്‍ കാരണം. തകരാറുകള്‍ ഉടന്‍ പരിഹരിച്ച് കുടിവെള്ള വിതരണം സാധാരണ രീതിയില്‍ നടത്തുമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഉപരോധം പിന്‍വലിച്ചു. സംഭവം ആവര്‍ത്തിച്ചാല്‍ പൊതുജനങ്ങളെ അണിനിരത്തി ശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്ന് നേതാക്കള്‍ പറഞ്ഞു. ഉപരോധത്തിന് എസ്ഡിപിഐ മുനിസിപ്പല്‍ പ്രസിഡന്റ് മുസ്തഫ ടിഎം, സെക്രട്ടറി ഷക്കീര്‍, മണ്ഡലം പ്രസിഡന്‍ര് മുസ്തഫ കൊളപ്പുള്ളി, മണ്ഡലം വൈസ് പ്രസിഡന്റ കെഎം സിദ്ദിഖ്  പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക