|    Dec 16 Sat, 2017 4:45 pm
FLASH NEWS

എസ്ഡിപിഐ റിസര്‍വ്് ബാങ്ക് ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി

Published : 16th November 2016 | Posted By: SMR

കൊച്ചി: നോട്ട് പരിഷ്‌കരണത്തിന്റെ പേരില്‍ സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് രാജ്യത്തെ തള്ളിവിട്ട പ്രധാനമന്ത്രി നരേന്ദ്രമോദി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപി ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം  റിസര്‍വ് ബാങ്ക് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി. ഇന്നലെ രാവിലെ 10.30ന് കലൂര്‍ ബസ്സ്റ്റാന്റില്‍ നിന്നാരംഭിച്ച പ്രതിഷേധമാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. ലിസി ജങ്ഷനിലുള്ള റിസര്‍വ് ബാങ്ക് ഓഫിസിനു മുന്നില്‍ പോലിസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്നു നടന്ന പ്രതിഷേധ യോഗം പാര്‍ടി സംസ്ഥാന ജന.സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി റോയ് അറയ്ക്കല്‍, ജില്ലാ പ്രസിഡന്റ് ഷഫീര്‍ മുഹമ്മദ്, എസ്ഡിടിയു സംസ്ഥാന വൈസ് പ്രസിഡന്റ് സുല്‍ഫിക്കര്‍ അലി, പ്രവാസി ഫോറം കേരള സംസ്ഥാന വൈസ് പ്രസിഡന്റ് സലാം പറക്കാടന്‍ സംസാരിച്ചു. പ്രതിഷേധ മാര്‍ച്ചിന് ജില്ലാ, മണ്ഡലം നേതാക്കളായ അജ്മല്‍ കെ മുജീബ്, ഫൈസല്‍ താന്നിപ്പാടം, നാസര്‍ എളമന, ഷമീര്‍ മാഞ്ഞാലി, ഷിഹാബ് പടന്നാട്ട്, അനീഷ് മട്ടാഞ്ചേരി, കെ എം ഷാജഹാന്‍, സുധീര്‍ യൂസുഫ്, നൗഷാദ് തുരുത്ത്, ഷാനവാസ് പുതുക്കാട്, കൊച്ചുണ്ണി വാഴക്കാല, സമദ് തോട്ടക്കാട്ടുകര, സുധീര്‍ കുഞ്ഞുണ്ണിക്കര, അഷറഫ് കാവുങ്ങപ്പറമ്പ്, ഹുസയ്്ന്‍ കാഞ്ഞിരമറ്റം നേതൃത്വം നല്‍കി. തുടര്‍ന്ന് സാധാരണജനങ്ങളെ ജീവിതദുരിതത്തിലേക്ക് തള്ളിവിട്ട പ്രധാനമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നരേന്ദ്രമോദിയുടെ കോലം കത്തിച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക