|    Apr 28 Fri, 2017 5:42 pm
FLASH NEWS

എസ്ഡിപിഐ റിസര്‍വ്് ബാങ്ക് ഓഫിസ് മാര്‍ച്ച് ഇന്ന്

Published : 15th November 2016 | Posted By: SMR

കൊച്ചി: നോട്ട് പരിഷ്‌കരണത്തിന്റെ പേരില്‍ സാമ്പത്തിക അടിയന്തരാവസ്ഥയിലേക്കു രാജ്യത്തെ തള്ളിവിട്ട പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജിവയ്്ക്കണമെന്നാവശ്യപെട്ട് എസ്ഡിപിഐ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം റിസര്‍വ് ബാങ്ക് ഓഫിസിലേക്ക് ഇന്ന്് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നു ജില്ലാ ജനറല്‍ സെക്രട്ടറി പി പി മൊയ്തീന്‍കുഞ്ഞ് അറിയിച്ചു.ജനാധിപത്യ രാജ്യത്ത് കേട്ടുകേള്‍വി പൊലുമില്ലാത്ത രീതിയില്‍ കേന്ദ്രമന്തിസഭയെയും ധനമന്ത്രിയെ പോലും വിശ്വാസത്തിലെടുക്കാതെ ഏകാധിപത്യ രീതിയിലാണ് നരേന്ദ്രമോഡി ജനങ്ങള്‍ക്കുമേല്‍ ദുരിതം അടിച്ചേല്‍പ്പിച്ചത്.നോട്ടുകള്‍ അസാധുവാക്കി ഒരാഴ്ച പിന്നിടുമ്പോഴും പ്രിതിസന്ധി പരിഹരിക്കാന്‍ കഴിയാതെ കേന്ദ്രസര്‍ക്കാര്‍ നട്ടം തിരിയുകയാണ്. വൈകാരികമായി പ്രസംഗിച്ച് ജനങ്ങളുടെ ജീവിത ദുരിതത്തെ മറച്ച് പിടിക്കാനാണ് പ്രധാനമന്ത്രിയും ബിജെപി നേതാക്കളും ശ്രമിക്കുന്നത്. അതിനവര്‍ ദേശ രക്ഷയെയും അഴിമതിയെയും കള്ളപ്പണത്തെയും കൂട്ടുപിടിക്കൂന്നു.ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്ക് മുന്നിലും മണിക്കൂറുകള്‍ ക്യൂ നിന്നാലും പണം ലഭിക്കാത്ത അവസ്ഥയാണുള്ളത.് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നതില്‍ നിന്നും ഭരണാധികാരികള്‍ പിന്മാറണം. വ്യാപാര മേഖല ഉള്‍പ്പെടെ സര്‍വ മേഖലയും സ്തംഭിച്ചിരിക്കുകയാണ്്. തൊഴിലാളികള്‍ക്ക് കൂലി ലഭിക്കാത്തത് മൂലം ജനങ്ങള്‍ പട്ടിണിയിലാണ്. രാജ്യം അരാജകത്വത്തിലേക്ക് കൂപ്പ് കുത്താതിരിക്കാന്‍ തെറ്റ് തിരുത്താന്‍ ഭരണകൂടം തയ്യാറാവണമെന്നും പി പി മൊയ്തീന്‍കുഞ്ഞ് ആവശ്യപ്പെട്ടു.ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. എറണാകുളം റിസര്‍വ് ബാങ്കിലേക്ക് ഇന്നു രാവിലെ 10ന് നടക്കുന്ന പ്രതിഷേധ മാര്‍ച്ച് കലൂര്‍ ബസ്്‌സ്റ്റാന്റില്‍ നിന്നും ആരംഭിക്കും. പ്രതിഷേധ മാര്‍ച്ച് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മാല്‍ ഇസ്മയില്‍ ഉദ്ഘാടനം ചെയ്യും. ജില്ല ഭാരവാഹികളും ജില്ല കമ്മിറ്റി അംഗങ്ങളും മാര്‍ച്ചിനു നേത്യത്വം നല്‍കുമെന്ന് ജില്ല ജനറല്‍സെക്രട്ടറി  അറിയിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day