|    Apr 28 Fri, 2017 9:35 pm
FLASH NEWS

എസ്ഡിപിഐ രണ്ടാം ഭൂസമരം: അവകാശ പ്രഖ്യാപനം നാളെ

Published : 31st October 2016 | Posted By: SMR

കോഴിക്കോട്: എസ്ഡിപിഐ 2012ല്‍ ആരംഭിച്ച രണ്ടാം ഭൂസമരത്തിന്റെ ഭാഗമായുള്ള അവകാശ പ്രഖ്യാപനം കേരള പിറവി ദിനമായ നാളെ ജില്ലയിലെ വിവിധ ഇടങ്ങളില്‍ നടക്കുമെന്ന് ജില്ലാ ആക്ടിങ് ജന. സെക്രട്ടറി നജീബ് അത്തോളി അറിയിച്ചു. കേരളത്തിന്റെ ഭൂമി സ്വദേശ-വിദേശ കുത്തകളില്‍ നിന്നു തിരിച്ചുപിടിക്കുക എന്നതായിരിക്കും പരിപാടിയുടെ പ്രമേയം. ജില്ലാതല ഉദ്ഘാടനം വൈകീട്ട് നാലിന് കോഴിക്കോട് ടൗണ്‍ഹാളില്‍ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍മജീദ് ഫൈസി നിര്‍വഹിക്കും. എ വാസു, മുസ്തഫ കൊമ്മേരി, എം എ സലീം, യു കെ ഡെയ്‌സി ബാലസുബ്രഹ്്ണ്യന്‍, രാഷ്ട്രീയ ഭൂസമര പോരാട്ടരംഗത്തെ പ്രമുഖര്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിക്കും. എടച്ചേരിയില്‍ ജില്ലാ സെക്രട്ടറി സാലിം അഴിയൂര്‍, വടകര കണ്ണൂക്കരയില്‍ ജില്ലാ കമ്മറ്റിയംഗം ജലീല്‍ സഖാഫി, മണിയൂരില്‍ പി ടി കുട്ട്യാലി, തിക്കോടിയില്‍ ഇസ്മയില്‍ കമ്മന, പേരാമ്പ്ര സംസ്ഥാന സമിതിയം പി കെ കുഞ്ഞമ്മദ് ഫൈസി, കായണ്ണ കെ കെ ഷുക്കൂര്‍ മാസ്റ്റര്‍, കൂടത്തായി ജില്ലാ ട്രഷറര്‍ മുസ്തഫ പാലേരി, ചെറുവാടിയില്‍ ജില്ലാ കമ്മറ്റിയംഗം ഇ നാസറും പരിപാടി ഉദ്ഘാടനം ചെയ്യും. മാക്കൂല്‍ റസാഖ്, ഇ കെ മുഹമ്മദലി, റഫീഖ് മാസ്റ്റര്‍, സമീര്‍ തിക്കോടി, കെ പി ഗോപി പന്തിരിക്കര, സലീം കാരാടി, നജീബ് അത്തോളി, വാഹിദ് ചെറുവറ്റ, ഖയ്യൂം, റഊഫ് കുറ്റിച്ചിറ, പി കുഞ്ഞാലി, പി പി മുഹമ്മദ്, ഇ കെ മുഹമ്മദ്, യൂസഫ് കരീപറമ്പ്, വി എ മജീദ്, പി വി അന്‍വര്‍, റഷീദ് കുറ്റിക്കാട്ടൂര്‍, സല്‍മ സലാം, അമിത മുന്ന എന്നിവര്‍ വിവിധ പരിപാടിയില്‍ സംബന്ധിക്കും.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day