|    Aug 18 Sat, 2018 5:47 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

എസ്ഡിപിഐ രണ്ടാം ഘട്ട വിഭവ സമാഹരണം നടത്തും

Published : 10th August 2018 | Posted By: kasim kzm

കോഴിക്കോട്: പ്രളയക്കെടുതിയില്‍ കേരളം വിറച്ചുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പൊതു പരിപാടികള്‍ മാറ്റിവച്ച് മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അറിയിച്ചു. ഉരുള്‍പൊട്ടലിലും ഒഴുക്കിലുംപെട്ട് മരണമടഞ്ഞവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു.
ഇടുക്കി ഡാമിന്റെ കൂടുതല്‍ ഷട്ടറുകള്‍ തുറക്കുമ്പോള്‍ പ്രയാസം നേരിടുന്നവരെ സഹായിക്കാന്‍ ആയിരം പ്രത്യേക വോളന്റിയര്‍മാരെ എറണാകുളത്ത് സജ്ജമാക്കിയിട്ടുണ്ട്. എറണാകുളം ജില്ലയുടെ ആര്‍ജി ടീം അംഗങ്ങള്‍ പെരിയാറിന്റെ തീരപ്രദേശങ്ങളിലും ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ച ക്യാംപുകളിലും സേവനനിരതരാണ്.
തീര്‍ത്തും ഒറ്റപ്പെട്ട വയനാട് ജില്ലയിലെ ദുരിതബാധിതര്‍ക്കു വേണ്ടി ഇന്ന് കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ വിഭവസമാഹരണം നടത്തുമെന്നും മജീദ് ഫൈസി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss