|    Jul 27 Thu, 2017 6:09 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

എസ്ഡിപിഐ മേഖലാ റാലി ഇന്ന് പുന്നപ്രയില്‍

Published : 30th December 2015 | Posted By: SMR

ആലപ്പുഴ: പുന്നപ്രയിലെ വിപ്ലവമണ്ണില്‍ രക്തഹരിത പതാക പുതപ്പിക്കാന്‍ എസ്ഡിപിഐ ദക്ഷിണമേഖലാ റാലി ഇന്ന്. പുന്നപ്ര നരേന്ദ്ര ദബോല്‍കര്‍ നഗറില്‍ നടക്കുന്ന പൊതുസമ്മേളനം എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എ സഈദ് ഉദ്ഘാടനം ചെയ്യും. മേഖലാ റാലിയുടെയും പൊതുസമ്മേളനത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രോഗ്രാം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അജ്മല്‍ ഇസ്മയില്‍ വാര്‍ത്താസമ്മേളനത്തി ല്‍ അറിയിച്ചു.
കുറവന്തോട് എംഇഎസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് വൈകീട്ട് നാലിന് ആരംഭിക്കുന്ന റാലി പുന്നപ്ര കപ്പക്കടയ്ക്ക് സമീപം വിശാലമായ മൈതാനത്തു സമാപിക്കും.
പൊതുസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് യഹ്‌യ തങ്ങള്‍ അധ്യക്ഷത വഹിക്കും. വാര്‍ത്താസമ്മേളനത്തി ല്‍ ആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ എസ് ഷാന്‍, ജനറല്‍ സെക്രട്ടറി എം സാലിം, അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് കെ അന്‍സില്‍ മൗലവി എന്നിവര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക