|    Jun 26 Mon, 2017 5:52 am
FLASH NEWS

എസ്ഡിപിഐ മേഖലാ പദയാത്രകള്‍

Published : 29th November 2016 | Posted By: SMR

കണ്ണൂര്‍: ‘ഏക സിവില്‍കോഡ് മനുവാദത്തെ പ്രതിഷ്ഠിക്കാന്‍’ എന്ന പ്രമേയത്തില്‍ എസ്ഡിപിഐ പള്ളിക്കുന്ന് മേഖലാ പ്രസിഡന്റ് ടി എല്‍ സാജിദും വൈസ് ക്യാപ്റ്റന്‍ എം എല്‍ നൗഷാദും നയിച്ച പദയാത്ര പയ്യാമ്പലം മുള്ളങ്കണ്ടി പാലത്തിനു സമീപം എസ്ഡിപിഐ അഴീക്കോട് മണ്ഡലം പ്രസിഡന്റ് മുനീര്‍ ചാലാട് ഫഌഗ് ഓഫ് ചെയ്തു. മുസ്്‌ലിം സ്ഥാപനങ്ങള്‍ക്കെതിരായ വര്‍ഗീയ നീക്കം അവസാനിപ്പിക്കുക, യുഎപിഎ നിയമം റദ്ദാക്കുക, മതവും ജാതിയും നോക്കി യുഎപിഎ, മോദി സര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക അടിയന്തരാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പദയാത്ര സംഘടിപ്പിച്ചത്. പദയാത്ര തോലാപ്പന്‍ കുന്ന്, പടന്നപ്പാലം വഴി ചാലാട് സമാപിച്ചു. തുടര്‍ന്ന് ചാലാട് നടന്ന പൊതുയോഗത്തില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി എം നസീര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപറമ്പ്, അഴീക്കോട് മണ്ഡലം പ്രസിഡന്റ് മുനീര്‍ ചാലാട്, ടി എല്‍ സാജിദ്, ജന്‍ഫര്‍ ചാലാട്, എം എല്‍ നൗഷാദ് സംസാരിച്ചു.പുഴാതി മേഖല പദയാത്ര കല്ലുകെട്ടു ചിറയില്‍ തുടങ്ങി കക്കാട് ടൗണില്‍ സമാപിച്ചു. മണ്ഡലം കമ്മിറ്റി അംഗം ഫാറൂഖ് കക്കാട് ജാഥാ ക്യാപ്റ്റന്‍ അക്ബര്‍ കുണ്ടുവളപ്പിലിനു പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സമാപന പൊതുയോഗം ജില്ലാ ജനറല്‍ സെക്രടറി ബഷീര്‍ കണ്ണാടിപ്പറമ്പ് ഉദ്ഘടനം ചെയ്തു, ഫാറൂഖ് കക്കാട് സംസാരിച്ചു. കെ വി നൗഷാദ് നയിച്ച മയ്യില്‍ മേഖലാ പദയാത്ര അഴീക്കോട് മണ്ഡലം വൈസ് പ്രസിഡന്റ് പി പി അബ്്ദുല്‍ഖാദര്‍ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. റഫീഖ്, ശംസുദ്ദീന്‍ നേതൃത്വം നല്‍കി. ചിറക്കല്‍ പഞ്ചായത്ത് കമ്മിറ്റി നടത്തിയ പദയാത്ര പ്രസിഡന്റ് നവാസ് നായക്കന്‍ നയിച്ചു. കെ വി സുമീറായിരുന്നു വൈസ് ക്യാപ്റ്റന്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക