|    Mar 31 Fri, 2017 12:14 am
FLASH NEWS

എസ്ഡിപിഐ മൂന്നാംഘട്ട പട്ടിക പുറത്തിറക്കി

Published : 16th April 2016 | Posted By: SMR

കോഴിക്കോട്: എസ്ഡിപിഐ മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടികയും എസ്പി 10പേരുടെ ആദ്യഘട്ട പട്ടികയും പുറത്തിറക്കി. 29 സ്ഥാനാര്‍ഥികളെയാണ് എസ്ഡിപിഐ പുതുതായി പ്രഖ്യാപിച്ചത്. നേരത്തെ 56 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. സമാജ്‌വാദി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എന്‍ ഒ കുട്ടപ്പന്‍ കുന്നത്തുനാട് മണ്ഡലത്തിലും സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഉമ്മര്‍ ചേലക്കോട് ഏറനാട്ടും എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ ജലീല്‍ നീലാമ്പ്ര മലപ്പുറത്തും ജനവിധി തേടും.
തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് മുലായം സിങ് യാദവും അഖിലേഷ് യാദവും ഉള്‍പ്പെടെയുള്ള എസ്പി നേതാക്കളും എസ്ഡിപിഐയുടെ ദേശീയ നേതാക്കളും കേരളത്തിലെത്തും.
എം എ ജലീല്‍- അരുവിക്കര, കുന്നില്‍ ഷാജഹാന്‍-വര്‍ക്കല, ഷറാഫത്ത് മല്ലം-കുണ്ടറ, അബ്ദുറസാഖ് അയത്തില്‍-ഇരവിപുരം, ഡോ. ഫൗസീന തക്ബീര്‍-റാന്നി, മുഹമ്മദ് റാഷിദ്-കോന്നി, ജ്യോതിഷ് പെരുമ്പുളിക്കല്‍-അടൂര്‍, നാസര്‍ കുമ്മനം-ഏറ്റുമാനൂര്‍, പി ഐ മുഹമ്മദ് സിയാദ്-കാഞ്ഞിരപ്പള്ളി, ഷാനവാസ് ബക്കര്‍-ഉടുമ്പന്‍ചോല, പി പി മൊയ്തീന്‍ കുഞ്ഞ്-മൂവാറ്റുപുഴ, ദിലീഫ് അബ്ദുല്‍ഖാദര്‍-കുന്നംകുളം, എം കെ മുഹമ്മദ് റഫീഖ്- കൈപമംഗലം, മനാഫ് കരൂപ്പടന്ന-കൊടുങ്ങല്ലൂര്‍, യൂസുഫ് അലനെല്ലൂര്‍-മണ്ണാര്‍ക്കാട്, എം സൈതലവി-ഷൊര്‍ണൂര്‍, ജലീല്‍ നീലാമ്പ്ര- മലപ്പുറം, അഡ്വ. കെ സി നസീര്‍-തിരൂരങ്ങാടി, കെ കെ അബ്ദുല്‍ മജീദ് ഖാസിമി-താനൂര്‍, ഇബ്രാഹീം പുത്തുതോട്ടില്‍-തിരൂര്‍, കെ പി ഒ റഹ്മത്തുല്ല-കോട്ടക്കല്‍, പി കെ ജലീല്‍-തവനൂര്‍, ഫത്താഹ് പൊന്നാനി-പൊന്നാനി, ഇസ്മായീല്‍ കമ്മന-കൊയിലാണ്ടി, വാഹിദ് ചെറുവറ്റ-കോഴിക്കോട് നോര്‍ത്ത്, ടി പി മുഹമ്മദ്-തിരുവമ്പാടി, അഡ്വ. കെ എ അയ്യൂബ്-കല്‍പ്പറ്റ, എ സി ജലാലുദ്ദീന്‍-തലശ്ശേരി, മുഹമ്മദ് പാക്യാല-ഉദുമ എന്നിവരാണ് സ്ഥാനാര്‍ഥികള്‍.
20 നിയോജക മണ്ഡലങ്ങളിലാണ് സമാജ് വാദി പാര്‍ട്ടി മല്‍സരിക്കുക. അതില്‍ 10 സ്ഥാനാര്‍ഥികളുടെ പ്രഥമ പട്ടിക പ്രഖ്യാപിച്ചു. ശ്രീകാന്ത് എം വള്ളക്കോട്-ആറന്മുള, സത്യന്‍ അഞ്ചലശ്ശേരി-വൈക്കം, റോയി ചെമ്മനം-കോട്ടയം, രൂപേഷ് ജിമ്മി മഠത്തിപ്പറമ്പില്‍-എറണാകുളം, ഷാജന്‍ തട്ടില്‍-അങ്കമാലി, എന്‍ ഒ കുട്ടപ്പന്‍-കുന്നത്തുനാട്, പി ഉണ്ണിക്കൃഷ്ണന്‍-തൃശൂര്‍, സാബു കക്കട്ടില്‍-കുറ്റിയാടി, കെ കെ വാസു-സുല്‍ത്താന്‍ബത്തേരി, അഡ്വ. ഉമര്‍ ചേലക്കോട്-ഏറനാട്ട് തുടങ്ങിയവരാണ് എസ്പി സ്ഥാനാര്‍ഥികള്‍.
പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന പി സി ജോര്‍ജിനെ പിന്തുണയ്ക്കുമെന്ന് എസ്ഡിപിഐ-എസ്പി നേതാക്കള്‍ പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day