|    Nov 16 Fri, 2018 10:23 pm
FLASH NEWS

എസ്ഡിപിഐ മുഴപ്പിലങ്ങാട് പഞ്ചായത്ത് സമ്മേളനം സമാപിച്ചു

Published : 2nd April 2018 | Posted By: kasim kzm

മുഴപ്പിലങ്ങാട്: ബഹുജന റാലിയോടെയും പൊതുസമ്മേളനത്തോടെയും എസ്ഡിപിഐ മുഴപ്പിലങ്ങാട് പഞ്ചായത്ത് സമ്മേളനം സമാപിച്ചു. മുഴപ്പിലങ്ങാട് യൂത്ത് ബസ് സ്‌റ്റോപ്പ് പരിസരത്ത് നിന്നാരംഭിച്ച റാലി കുളം ബസാറില്‍ സമാപിച്ചു. ചലന ദൃശ്യങ്ങളോടൊപ്പം സ്ത്രീകളുടെയും കുട്ടികളുടെയും വന്‍ പങ്കാളിത്തം റാലിയെ മികവുറ്റതാക്കി. തുടര്‍ന്ന് കുളം ബസാറില്‍ നടന്ന പൊതുസമ്മേളനം എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബഷീര്‍ പുന്നാട് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ടി സി നിബ്രാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി ബി മൂസക്കുട്ടി, വൈസ് പ്രസിഡന്റ് അര്‍ഷാദ് മഠം സംസാരിച്ചു. രാവിലെ കെട്ടിനകം സാംകുട്ടി ജേക്കബ് നഗറില്‍ മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി ബി മൂസക്കുട്ടി പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം കെ കെ അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികള്‍: ടി സി നിബ്രാസ്(പ്രസിഡന്റ്), പി ബി മൂസക്കുട്ടി(സെക്രട്ടറി), അര്‍ഷാദ് മഠം(വൈസ് പ്രസിഡന്റ്), തലീസ് പാച്ചാക്കര(വൈസ് പ്രസിഡന്റ്), നവീദ് തറമ്മല്‍ ജോയിന്റ് സെക്രട്ടറി), പി കെ റിഷാദ്(ജോയിന്റ് സെട്ട്രറി), ടി കെ ആഷിഖ്(ഖജാഞ്ചി). തിരഞ്ഞെടുപ്പ് മണ്ഡലം പ്രസിഡന്റ് മുസ്തഫ കൂടക്കടവ്, സെക്രട്ടറി പി ടി വി ശംസീര്‍ നിയന്ത്രിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss