|    Jun 22 Fri, 2018 7:18 am
FLASH NEWS
Home   >  Todays Paper  >  page 6  >  

എസ്ഡിപിഐ മുന്നേറ്റം ജനപക്ഷ രാഷ്ട്രീയത്തിന് ലഭിച്ച അംഗീകാരം

Published : 8th November 2015 | Posted By: SMR

കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ നടത്തിയ മുന്നേറ്റം ജനപക്ഷ രാഷ്ട്രീയത്തിന് ലഭിച്ച അംഗീകാരമാണെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്‌റഫ്.
എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ ജയിക്കാതിരിക്കാന്‍ എല്ലാ തന്ത്രങ്ങളും പയറ്റിയ ഇരുമുന്നണികളെയും എതിരിട്ടാണ് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ കൊല്ലം കോര്‍പറേഷനില്‍ ഒരു സീറ്റിലും ഒമ്പത് മുനിസിപ്പില്‍ വാര്‍ഡുകളിലും 39 ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളിലും വിജയിച്ചത്. എസ്ഡിപിഐ സീറ്റുകളില്‍ അഞ്ചിരട്ടി വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. പുതുതായി രൂപീകരിച്ച ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയില്‍ ശക്തമായ പ്രകടനം കാഴ്ചവച്ച് 4 വാര്‍ഡുകളില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. അഴിമതിക്കും വര്‍ഗീയതയ്ക്കുമെതിരേ എസ്ഡിപിഐയുടെ ഉറച്ചനിലപാടുകള്‍ക്കുള്ള ജനപിന്തുണയാണ് ഈ വിജയമെന്നും അഭിമാനാര്‍ഹമായ വിജയത്തിലേക്ക് എത്തിച്ച വോട്ടര്‍മാരെയും സ്ഥാനാര്‍ഥികളെയും പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നതായും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്‌റഫ് അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss