|    Jul 24 Mon, 2017 12:29 am
FLASH NEWS

എസ്ഡിപിഐ മതേതര ഇന്ത്യ സംഗമം നാളെ

Published : 6th October 2016 | Posted By: Abbasali tf

കണ്ണൂര്‍: ‘മതേരത്വം ഇന്ത്യയുടെ ജീവനാണ്, വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്താന്‍ നമ്മളൊന്നിക്കുകഎന്ന സന്ദേശത്തില്‍ ഒക്ടോബര്‍ രണ്ടുമുതല്‍ എട്ടുവരെ ദേശവ്യാപകമായി നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായുള്ള മതേതര ഇന്ത്യ സംഗമം നാളെ കണ്ണൂരില്‍ നടക്കും. വൈകീട്ട് നാലിനു കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന സംഗമം സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുല്‍ ജബ്ബാര്‍, ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, ബിഎസ്പി ജില്ലാ സെക്രട്ടറി സി ബാലകൃഷ്ണന്‍, ജെഡിഎസ് ജില്ലാ വൈസ് പ്രസിഡന്റ് അഷ്‌റഫ് പുറവൂര്‍, സിപിഎംഎല്‍(റെഡ്സ്റ്റാര്‍) ജില്ലാ സെക്രട്ടറി സണ്ണി അമ്പാട്ട്, പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് വി ബഷീര്‍, ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് കളരിയില്‍ ഷുക്കൂര്‍, പിഡിപി ജില്ലാ പ്രസിഡന്റ് സുബൈര്‍ പുഞ്ചവയല്‍, മക്തബ് പത്രാധിപര്‍ സി സുനില്‍ കുമാര്‍, കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് പി എം മുഹമ്മദ് റിഫ, എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് കെ മുഹമ്മദ് കുഞ്ഞി, സെക്രട്ടറി പി കെ ഫാറുഖ് പങ്കെടുക്കും. പൗരന്‍മാര്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കുന്ന വര്‍ഗീയ ശക്തികള്‍ക്കെതിരേ എല്ലാ മതേതര വിശ്വാസികളും യോജിച്ച് മുന്നേറ്റത്തിന് തയ്യാറാവണം. അതിലൂടെ മാത്രമേ ഇന്ത്യയുടെ മതേതര ഘടന നിലനിര്‍ത്താന്‍ സാധിക്കുകയുള്ളവെന്ന സന്ദേശം പകരാനാണ് കാംപയിന്‍ സംഘടിപ്പിക്കുന്നത്. പരിപാടി വിജയിപ്പിക്കണമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയറ്റ് അഭ്യര്‍ഥിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക