|    Jan 24 Tue, 2017 6:35 am

എസ്ഡിപിഐ മതേതര ഇന്ത്യ സംഗമം ഇന്ന്

Published : 7th October 2016 | Posted By: Abbasali tf

ആലപ്പുഴ: എസ്ഡിപിഐ മതേതര ഇന്ത്യ സംഗമം ഇന്നു വൈകീട്ട് 4.30 ന് കായംകുളം കുറ്റിത്തെരുവ് ജങ്ഷനില്‍ നടക്കും. ‘മതേതരത്വം ഇന്ത്യയുടെ ജീവനാണ്, വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്താന്‍ നമ്മള്‍ ഒന്നിക്കുക എന്നി സന്ദേശം ഉയര്‍ത്തി ദേശവ്യാപകമായി നടത്തുന്ന പ്രചാരണ വാരാചരണത്തിന്റെ ഭാഗമായാണ് ജില്ലാ സംഗമം നടക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയും, ശില്‍പ്പികളും മതസ്വാതന്ത്ര്യത്തിനും മത ബോധത്തിനുമുള്ള അവകാശം പൗരന് നല്‍കുന്നുണ്ടെന്നും എന്നാല്‍ ഇതിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് വര്‍ഗീയ ഫാഷിസ്റ്റുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പൗരന്മാര്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കുന്ന വര്‍ഗീയ ശക്തികള്‍ക്കെതിരെ മുഴുവന്‍ മതേതര വിശ്വാസികളും യോജിച്ചമുന്നേറ്റത്തിനു തയ്യാറാകണം. അതിലൂടെ മാത്രമേ ഇന്ത്യയുടെ മതേതരത്വം നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂവെന്ന സന്ദേശം ജനങ്ങള്‍ക്ക് പകരുന്നതിനാണ് സംഗമങ്ങള്‍ സംഘടിപ്പിക്കുന്നത്. സംഗമത്തില്‍ ജില്ലാ പ്രസിഡന്റ് കെ എസ് ഷാന്‍ അധ്യക്ഷതവഹിക്കും. സംസ്ഥാനസമിതിയംഗം കെ കെ ഹുസൈര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാനസമിതിയംഗം വേണു ചെന്നിത്തല, ജില്ലാ ജനറല്‍ സെക്രട്ടറി എം സാലിം, വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു കെ എസ് സിറാജുദ്ദീന്‍, അഡ്വ. ഇ സമീര്‍, അഡ്വ. സജി ചെറിയാന്‍, സുഭാഷ് മാഗ, താജുദ്ദീന്‍ ബാഖവി, ചന്ദ്രിക താമരക്കുളം, അനസ് മുഹമ്മദ്, എ ബി ഉണ്ണി, ടി കെ നാസര്‍, ഐ സമീര്‍ തുടങ്ങിയവര്‍ സംസാരിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 33 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക