|    Oct 17 Tue, 2017 7:30 am
FLASH NEWS

എസ്ഡിപിഐ മതേതര ഇന്ത്യ സംഗമം ഇന്ന്

Published : 7th October 2016 | Posted By: Abbasali tf

തൃശൂര്‍: “മതേതരത്വം ഇന്ത്യയുടെ ജീവനാണ്, വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്താന്‍ നമ്മളൊന്നിക്കുക’ എന്ന മുദ്രവാക്യവുമായി എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് ഗുരുവായൂര്‍ പടിഞ്ഞാറെ നടയില്‍ മതേതര ഇന്ത്യ സംഗമം നടത്തും. എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി അംഗം കാജ ഹുസയ്ന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി ആര്‍ സിയാദ് അധ്യക്ഷത വഹിക്കും. ദലിത് വോയ്‌സ് മലയാളം മുന്‍ എഡിറ്റര്‍ വി ഷംസുദ്ദീന്‍, കേരള ജനതാപാര്‍ട്ടി സംസ്ഥാന സെക്രട്ടറി പി എ കുട്ടപ്പന്‍, ഡിഎച്ച്ആര്‍എം സംസ്ഥാന സെക്രട്ടറി ഷിജില്‍ ഗുരുവായൂര്‍, അംബേദ്കര്‍ സ്മാരക സൊസൈറ്റി ജില്ലാ ചെയര്‍മാന്‍ എ കെ സന്തോഷ്, ജില്ലാ ജനറല്‍ സെക്രട്ടറി ഇ എം ലത്തീഫ്, എസ്ഡിടിയു ജില്ലാ പ്രസിഡന്റ് ആര്‍ വി ഷഫീര്‍, എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് ബി കെ ഹുസയ്ന്‍ തങ്ങള്‍, സെക്രട്ടറിമാരായ ദിലീഫ് അബ്ദുല്‍ ഖാദര്‍, എ സുബ്രഹ്്മണ്യന്‍, ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്റ് അഷറഫ് വടക്കൂട്ട്, ടി കെ മുകുന്ദന്‍ പങ്കെടുക്കും. വൈകീട്ട് നാലിന് കിഴക്കേനട ചില്‍ഡ്രന്‍സ് പാര്‍ക്ക് പരിസരത്തു നിന്ന് തുടങ്ങുന്ന റാലി പടിഞ്ഞാറെ നടയില്‍ സമാപിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക