|    Oct 18 Wed, 2017 6:39 pm
FLASH NEWS

എസ്ഡിപിഐ മതേതര ഇന്ത്യ സംഗമം നാളെ കോട്ടയത്ത്

Published : 6th October 2016 | Posted By: Abbasali tf

കോട്ടയം: ‘മതേതരത്വം ഇന്ത്യയുടെ ജീവനാണ്, വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്താന്‍ നമ്മളൊന്നിക്കുക’ എന്ന പ്രമേയത്തില്‍ എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ മതേതര ഇന്ത്യ സംഗമം കോട്ടയത്ത് സംഘടിപ്പിക്കും. ഈ മാസം രണ്ടു മുതല്‍ എട്ടുവരെ നടക്കുന്ന ദേശീയ കാംപയിന്റെ ഭാഗമായാണ് ജില്ലാ തലത്തില്‍ പരിപാടി സംഘടിപ്പിക്കുന്നത്. നാളെ വൈകീട്ട് 4.30ന് കോട്ടയം പഴയ പോലിസ് സ്‌റ്റേഷന്‍ മൈതാനിയില്‍ നടക്കുന്ന സംഗമം പി സി ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ റൈഹാനത്ത് വിഷയാവതരണം നടത്തും. ജില്ലാ പ്രസിഡന്റ് പി എ അഫ്‌സല്‍ അധ്യക്ഷത വഹിക്കും. ദലിത് ചിന്തകന്‍ കെ കെ ബാബുരാജ്, സാമൂഹിക പ്രവര്‍ത്തകന്‍ അഡ്വ. സി ജെ ജോസ്, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് വി എസ് താജുദ്ദീന്‍, പിഡിപി ജില്ലാ പ്രസിഡന്റ് എം എസ് നൗഷാദ്, എസ്ഡിടിയു ജില്ലാ പ്രസിഡന്റ് യു നവാസ്, പ്രവാസി ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് വി എം സുലൈമാന്‍ മൗലവി, റസിയാ ഷെഹീര്‍ (എന്‍ഡബ്ല്യുഎഫ്), കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയംഗം സി പി അജ്മല്‍ സംസാരിക്കും. എസ്ഡിപിഐ ജില്ലാ ജന. സെക്രട്ടറി ഷെമീര്‍ അലിയാര്‍, ഇ പി അന്‍സാരി, പി കെ സിറാജുദ്ദീന്‍, നാസര്‍ കിണറ്റുകര, എം എസ് ഷാജി, മുഹമ്മദ് സാലി നേതൃത്വം നല്‍കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക