|    Mar 24 Fri, 2017 1:46 pm
FLASH NEWS

എസ്ഡിപിഐ മതേതര ഇന്ത്യാ സംഗമം ഒക്ടോബര്‍ 7ന്

Published : 30th September 2016 | Posted By: SMR

കോഴിക്കോട്: ഒക്ടോബര്‍ 7ന് ജില്ലാതലങ്ങളില്‍ എസ്ഡിപിഐ മതേതര ഇന്ത്യാ സംഗമങ്ങള്‍ സംഘടിപ്പിക്കും. മതേതരത്വം ഇന്ത്യയുടെ ജീവനാണ്, വര്‍ഗീയശക്തികളെ ഒറ്റപ്പെടുത്താന്‍ നമ്മളൊന്നിക്കുക സന്ദേശമുയര്‍ത്തി ഒക്ടോബര്‍ 2 മുതല്‍ 8 വരെ ദേശവ്യാപകമായി നടത്തുന്ന പ്രചാരണ വാരാചരണത്തിന്റെ ഭാഗമായാണ് ജില്ലാതല സംഗമങ്ങള്‍.
പൗരന്‍മാര്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കുന്ന വര്‍ഗീയശക്തികള്‍ക്കെതിരേ മുഴുവന്‍ മതേതരവിശ്വാസികളും യോജിച്ച മുന്നേറ്റത്തിന് തയ്യാറാവണം. അതിലൂടെ മാത്രമേ ഇന്ത്യയുടെ മതേതരഘടന നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂവെന്ന സന്ദേശം പകരുന്നതിനാണ് കാംപയിന്‍ സംഘടിപ്പിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. ജനമനസ്സുകളെ സാമുദായികമായി വിഭജിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഹിന്ദുത്വശക്തികളുടെ നേതൃത്വത്തില്‍ നടക്കുന്നു.
വംശീയ-മേല്‍ജാതി മേധാവിത്വം അടിച്ചേല്‍പ്പിക്കാനാണ് മനുവാദികളുടെ ശ്രമം. ഉനയില്‍ ദലിതുകള്‍ക്കെതിരായ അതിക്രമം, ഹരിയാനയില്‍ ദലിതുകളെ ജീവനോടെ കത്തിച്ചത്, മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സാമൂഹികപ്രവര്‍ത്തകരുടെയും കൊലകള്‍, എന്‍ജിഒകളുടെ നിരോധനം, ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാക്കിന്റേതുള്‍പ്പെടെ ബീഫിന്റെ പേരില്‍ നടന്ന കൊലപാതകങ്ങള്‍, രാജ്യവ്യാപകമായി നടക്കുന്ന വര്‍ഗീയ വിദ്വേഷപ്രസംഗങ്ങള്‍ തുടങ്ങിയവ അതിന്റെ ഭാഗമാണ്. കേരളത്തില്‍ പോലും വിദ്വേഷത്തിന്റെ രാഷ്ട്രീയം വിതച്ച് മുതലെടുപ്പ് നടത്താനുള്ള ആഹ്വാനമുയര്‍ത്തിയാണ് ബിജെപിയുടെ ദേശീയ കൗണ്‍സില്‍ സമാപിച്ചത്.
തിരുവനന്തപുരത്ത് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസിയും കോട്ടയത്ത് പി സി ജോര്‍ജ് എംഎല്‍എയും സംഗമങ്ങള്‍ ഉദ്ഘാടനം ചെയ്യും.
വൈസ് പ്രസിഡന്റുമാരായ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി കൊല്ലത്തും തുളസീധരന്‍ പള്ളിക്കല്‍ മലപ്പുറത്തും ജനറല്‍ സെക്രട്ടറിമാരായ എം കെ മനോജ്കുമാര്‍ കണ്ണൂരിലും അജ്മല്‍ ഇസ്മായില്‍ കാസര്‍കോട്ടും സംസ്ഥാന സെക്രട്ടറിമാരായ റോയ് അറക്കല്‍ തൃശൂരിലും എ കെ അബ്ദുല്‍ മജീദ് വയനാട്ടിലും സെക്രട്ടേറിയറ്റ് അംഗങ്ങളായ അഡ്വ. കെ എം അഷ്‌റഫ് പാലക്കാട്ടും നാസറുദ്ദീന്‍ എളമരം കോഴിക്കോട്ടും യഹ്‌യ തങ്ങള്‍ എറണാകുളത്തും സംസ്ഥാന സമിതി അംഗങ്ങളായ എ കെ സലാഹുദ്ദീന്‍ ഇടുക്കിയിലും കെ കെ ഹുസൈര്‍ ആലപ്പുഴയിലും വി എം ഫഹദ് പത്തനംതിട്ടയിലും ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി റോയ് അറക്കല്‍, ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

(Visited 423 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക