|    Mar 27 Mon, 2017 12:28 am
FLASH NEWS

എസ്ഡിപിഐ മതേതര ഇന്ത്യാ സംഗമങ്ങള്‍ ഇന്ന്

Published : 7th October 2016 | Posted By: SMR

തിരുവനന്തപുരം: മതേതരത്വം ഇന്ത്യയുടെ ജീവനാണ്. വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്താന്‍ നമ്മളൊന്നിക്കുക എന്ന സന്ദേശമുയര്‍ത്തി നടക്കുന്ന ദേശീയ വാരാചരണത്തിന്റെ ഭാഗമായുള്ള എസ്ഡിപിഐ മതേതര ഇന്ത്യാസംഗമം’ജില്ലാതലങ്ങളില്‍ ഇന്ന് നടക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ കെ മനോജ്കുമാര്‍ അറിയിച്ചു. നാനാത്വത്തില്‍ ഏകത്വം എന്ന മുദ്രാവാക്യത്തിന്റെ കരുത്തും ആത്മാവും ഉള്‍ക്കൊണ്ട് മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക വഴി നമ്മുടെ രാജ്യം ലോകത്തിനു മാതൃകയാണ്.
ഇന്ത്യന്‍ ഭരണഘടന പൗരന് അന്തസ്സോടെ ജീവിക്കാനും മതസ്വാതന്ത്ര്യത്തിനുമുള്ള എല്ലാ അവകാശങ്ങളുംനല്‍കുന്നു. ഇതിനെ ഇല്ലായ്മചെയ്യുന്ന വര്‍ത്തമാനങ്ങളാണ് രാജ്യത്തുനിന്ന് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ദലിതുകള്‍ക്കും ആദിവാസികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരേ നിരന്തരം നടത്തുന്ന അക്രമങ്ങള്‍ ഇവര്‍ക്കിടയില്‍ ഭയം സൃഷ്ടിച്ചിരിക്കുന്നു.
മതേതരത്വത്തിന്റെ ഒരു തുരുത്തും രാജ്യത്ത് അവശേഷിപ്പിക്കില്ലായെന്ന പ്രഖ്യാപനവുമായാണ് ഹിന്ദുത്വ ശക്തികള്‍ വിദ്വേഷത്തിന്റെ രാഷ്ട്രീയം ഉല്‍പാദിപ്പിച്ചുകൊണ്ടിരിക്കുന്നത്. വിഭാഗീയത സൃഷ്ടിച്ചഹിന്ദുത്വ ശക്തികള്‍ വിദ്വേഷരാഷ്ട്രീയം ഉല്‍പാദിപ്പിച്ചുകൊണ്ടിരിക്കുന്നാണ്ടിരിക്കുന്ന വര്‍ഗീയ ശക്തികള്‍ക്കെതിരേ മുഴുവന്‍ മതേതര വിശ്വാസികളും യോജിച്ചു മുന്നേറണം. അതിലൂടെ മാത്രമേ ഇന്ത്യയുടെ മതേതരഘടന ശക്തിപ്പെടുത്താന്‍ സാധിക്കുകയുള്ളൂ എന്ന സന്ദേശമാണ് കാംപയിനിലൂടെ മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് അബ്ദുല്‍മജീദ് ഫൈസിയും കോട്ടയത്ത് പിസി ജോര്‍ജും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി കൊല്ലത്തും തുളസീധരന്‍ പള്ളിക്കല്‍ മലപ്പുറത്തും എം കെ മനോജ്കുമാര്‍ കണ്ണൂരിലും അജ്മല്‍ ഇസ്മായില്‍ കാസര്‍കോട്ടുംജലീല്‍ നീലാമ്പ്ര പാലക്കാട്ടും എ കെ അബ്ദുല്‍മജീദ് വയനാട്ടിലും ഉദ്ഘാടനം ചെയ്യും. നാസറുദ്ദീന്‍ എളമരം കോഴിക്കോട്ടും യഹ്‌യ തങ്ങള്‍ എറണാകുളത്തും എ കെ സലാഹുദ്ദീന്‍ ഇടുക്കിയിലും കെ കെ ഹുസൈര്‍ ആലപ്പുഴയിലും ഇ എസ് കാജാ ഹുസൈന്‍ തൃശൂരിലും വി എം ഫഹദ് പത്തനംതിട്ടയിലും സംഗമങ്ങള്‍ ഉദ്ഘാടനം ചെയ്യും.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക