|    Sep 22 Fri, 2017 4:24 am

എസ്ഡിപിഐ മതേതര ഇന്ത്യാ സംഗമം നാളെ

Published : 6th October 2016 | Posted By: Abbasali tf

പത്തനംതിട്ട: മതേതരത്വം ഇന്ത്യയുടെ ജീവനാണ്, വര്‍ഗീയ ശക്്തികളെ ഒറ്റപ്പെടുത്തുന്നതിന് നമ്മള്‍ ഒന്നിക്കുക എന്ന പ്രമേയത്തില്‍ എസ്ഡിപിഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മതേതര ഇന്ത്യ സംഗമം നാളെ സംഘടിപ്പിക്കും. ഈ മാസം രണ്ട് മുതല്‍ എട്ട് വരെ നടക്കുന്ന ദേശീയ കാംപയ്‌ന്റെ ഭാഗമായാണ് പരിപാടി. വൈകീട്ട് 4.30ന്് റാന്നിയില്‍ നടക്കുന്ന സംഗമം എസ്ഡിപിഐ സംസ്ഥാന കമ്മറ്റിയംഗം വി എം ഫഹദ് ഉദ്ഘാടനം ചെയ്യും. എസ്ഡിപിഐ സംസ്ഥാന കമ്മറ്റിയംഗം ജ്യോതിഷ് പെരുമ്പുളിക്കല്‍, കോട്ടയം ജില്ലാ കമ്മറ്റിയംഗം ഫൈസല്‍ ഫൈസി വിഷയാവതരണം നടത്തും. ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത് അധ്യക്ഷത വഹിക്കും. പിഡിപി സംസ്ഥാന സെക്രട്ടറി റസാഖ് മണ്ണടി, കെഡിപി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സുബ്രമണ്യന്‍ പൂഴിക്കുന്ന്, ബിഎസ്പി ജില്ലാ പ്രസിഡന്റ് പ്രസാദ് ഉതിമൂട്, പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് കെ എസ് ഷഫീക്ക് ചുങ്കപ്പാറ, ഡബ്യുഐഎം ജില്ലാ പ്രസിഡന്റ് ഷീജാ രാജന്‍, എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി സജീവ് പഴകുളം, വൈസ് പ്രസിഡന്റ് അഭിലാഷ് റാന്നി, റാന്നി മണ്ഡലം പ്രസിഡന്റ് തൗഫീഖ് കോട്ടാങ്ങല്‍, എസ്ഡിടിയു സംസ്ഥാന സമിതിയംഗം അശ്‌റഫ് പേഴുംകാട്ടില്‍ തുടങ്ങിയവര്‍ സംസാരിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക