|    Sep 21 Fri, 2018 2:11 pm
FLASH NEWS

എസ്ഡിപിഐ മണ്ഡലം പ്രസിഡന്റിന് ആദരവ്

Published : 29th August 2018 | Posted By: kasim kzm

പരപ്പനങ്ങാടി: പ്രളയ ബാധിത പ്രദേശങ്ങളില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന് എസ്ഡിപിഐ തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റിന് ആദരവ്. പരപ്പനങ്ങാടി തേജസ് ലേഖകനും എസ്ഡിപിഐ തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റുമായ ഹമീദ് പരപ്പനങ്ങാടിയെയാണ് രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച രക്ഷാപ്രവര്‍ത്തകര്‍ക്കു നല്‍കിയ സ്വീകരണ പരിപാടിയില്‍ പൊന്നാട അണിയിച്ച് ആദരിച്ചത്. സിഡ്‌കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ മുന്‍ ജില്ല യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ പൊന്നാട അണിയിച്ചു.
എസ്ഡിപിഐ ആര്‍ജെ ടീം അംഗങ്ങള്‍ക്ക് സ്വീകരണം നല്‍കി. കവി ആലങ്കോട് ലീലാകൃഷ്ണന്‍, പിന്നാക്ക വിഭാഗ കോര്‍പറേഷന്‍ ചെയര്‍മാന്‍ പാലക്കണ്ടി വേലായുധന്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss