എസ്ഡിപിഐ മണ്ഡലം പ്രസിഡന്റിന്റെ കുടുംബത്തിനു നേരെ അക്രമം
Published : 12th February 2016 | Posted By: SMR
പുല്‍പ്പള്ളി: മുസ്ലിം ലീഗില്‍ നിന്നു രാജിവച്ച് എസ്ഡിപിഐയില്‍ ചേര്‍ന്നതിന്റെ പേരില്‍ എസ്ഡിപിഐ മണ്ഡലം പ്രസിഡന്റിനും കുടുംബത്തിനും ലീഗ് പ്രവര്‍ത്തകരുടെ മര്‍ദ്ദനം. പുല്‍പ്പള്ളി മണ്ഡലം പ്രസിഡന്റ് മജീദിന്റെ ഭാര്യ റുഖിയ, മക്കളായ സുഹൈറ, മുഹ്സിന എന്നിവരെയാണ് വീട്ടില്‍ കയറി മര്‍ദ്ദിച്ചത്. മൂന്നു പേരും ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്.
മുഹ്സിനയുടെ കൈക്ക് സാരമായി പരിക്കേറ്റു. ഇന്നലെ രാവിലെ 11ഓടെയാണ് അക്രമം. ഈ സമയം മജീദ് വീട്ടിലില്ലായിരുന്നു. ലീഗ് പ്രവര്‍ത്തകനായ പട്ടാണിക്കൂപ്പിലെ ഉസ്മാനും മാതാവും ഭാര്യയും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്നു കാണിച്ച് പുല്‍പ്പള്ളി പോലിസില്‍ പരാതി നല്കി. ചൈല്‍ഡ്ലൈനിലും പരാതി സമര്‍പ്പിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായിരുന്ന മജീദ് സ്ഥാനം രാജിവച്ച് എസ്ഡിപിഐയില്‍ ചേര്‍ന്നിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജനവിധി തേടുകയും ചെയ്തു. ഇതിന്റെ പേരില്‍ മുമ്പും മജീദിനെ ആക്രമിക്കാന്‍ ശ്രമം നടന്നതായി പറയപ്പെടുന്നു. ജില്ലാ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നവരെ വിമണ്‍സ് ഇന്ത്യ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് സല്‍മ, സെക്രട്ടറി നൂര്ജഹാന് സന്ദര്‍ശിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.