|    Dec 15 Fri, 2017 7:38 pm
FLASH NEWS

എസ്ഡിപിഐ ഭൂസമരം: ആറു കേന്ദ്രങ്ങളില്‍ അവകാശ പ്രഖ്യാപന സമരം

Published : 2nd November 2016 | Posted By: SMR

കണ്ണൂര്‍: സംസ്ഥാനത്തെ ഭുമി സ്വദേശി-വിദേശ കുത്തകകളില്‍ നിന്ന് വീണ്ടെടുക്കുകയെന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐയുടെ നേതൃത്വത്തില്‍ ജില്ലയിലെ ആറു കേന്ദ്രങ്ങളില്‍ അവകാശ പ്രഖ്യാപന സമരം നടത്തി. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ എസ്ഡിപിഐ ജില്ലാ കമ്മിറ്റിയംഗം സജീര്‍ കീച്ചേരി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് പി സി ഷഫീഖ്, സെക്രട്ടറി സി എച്ച് ഫാറുഖ്, മോഖലാ സെക്രട്ടറി എ ആസാദ്, ഇഖ്ബാല്‍ കൊച്ചിപ്പള്ളി, വി ബഷീര്‍ സംസാരിച്ചു. ഇരിട്ടി കാക്കയങ്ങാട് ടൗണില്‍ നടന്ന പരിപാടി ജില്ലാ സെക്രട്ടറി ഹാറൂണ്‍ കടവത്തൂര്‍ ഉദ്ഘാടനം ചെയ്തു. എസ് നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. പി പി അബ്ദുല്ല, ടി യാക്കൂബ്, ഷെമീര്‍ നെല്ലൂന്നി, എ പി മുഹമ്മദ് സംസാരിച്ചു. ധര്‍മടം മണ്ഡലം കമ്മിറ്റി നടത്തിയ സമരം ജില്ലാ പ്രസിഡന്റ് കെ കെ അബ്്ദുല്‍ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി മുസ്തഫ കൂടക്കടവ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി ടി വി ശംസീര്‍, ജാഫര്‍ സംസാരിച്ചു. അഴീക്കോട് മണ്ഡലം കമ്മിറ്റി പുതിയതെരുവില്‍ നടത്തിയ പരിപാടി ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുനീര്‍ ചാലാട് അധ്യക്ഷത വഹിച്ചു. നവാസ് നായക്കന്‍ അവകാശ പ്രഖ്യാപനം നടത്തി.  സെക്രട്ടറി ടി കെ നവാസ് സംസാരിച്ചു. തളിപ്പറമ്പ്, പഴയങ്ങാടി മണ്ഡലം കമ്മിറ്റികള്‍ പഴയങ്ങാടിയില്‍ നടത്തിയ സമരം സുബൈര്‍ മടക്കര ഉദ്ഘാടനം ചെയ്തു. ഇബ്രാഹീം തിരുവട്ടൂര്‍, സി ഇര്‍ഷാദ്, മൊയ്തു വെള്ളിക്കീല്‍ സംസാരിച്ചു. തലശ്ശേരിയില്‍ ജില്ലാ വൈസ് പ്രസിഡന്റ് സി കെ ഉമര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ സി ജലാലുദ്ദീന്‍, കെ ഇബ്രാഹീം സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക