|    May 23 Tue, 2017 4:31 pm
FLASH NEWS

എസ്ഡിപിഐ ഭൂരേഖ പ്രകാശനം നാളെ

Published : 17th October 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂമിയുടെ ഉടമസ്ഥാവകാശവും സ്വദേശവിദേശ കുത്തക കമ്പനികളുടെയും രാഷ്ട്രീയ പിന്തുണയുള്ള സാമുദായിക ശക്തികളുടെയും സംഘടിത ഭൂമി കൈയേറ്റത്തെക്കുറിച്ചും പ്രതിബാധിക്കുന്ന ഭൂരേഖ പുസ്തകത്തിന്റെ പ്രകാശനം നാളെ മൂന്ന് മണിക്ക് വിജെടി ഹാളില്‍ നടക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍ അറിയിച്ചു.
ഭൂമിയെ സംബന്ധിച്ച് നൂറിലധികം നിയമങ്ങള്‍ രാജ്യത്തുണ്ടായിട്ടും നാള്‍ക്കുനാള്‍ ഭൂരഹിതരുടെ എണ്ണം വര്‍ധിച്ചുവരുന്നത് സംസ്ഥാനത്ത് മാറിമാറി ഭരണം പങ്കിട്ട ഇടതുവലത് മുന്നണികളുടെ കോര്‍പറേറ്റ് പ്രീണന നിക്ഷിപ്ത താല്‍പര്യങ്ങളുടെ ഭാഗമായാണ്. പാട്ടക്കരാര്‍ കാലാവധി കഴിഞ്ഞിട്ടും 1200 കോടിയിലധികം സര്‍ക്കാര്‍ ഖജനാവിന് കുടിശ്ശിക വരുത്തിയിട്ടുള്ള ഒട്ടേറെ വ്യക്തികളും സ്ഥാപനങ്ങളും രാജ്യത്തെ നിയമ സംവിധാനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് തുടരുകയാണ്.
2012 സപ്തംബര്‍ 27ന് എസ്ഡിപിഐ പാലക്കാട് പ്രഖ്യാപിച്ച രണ്ടാം ഭൂസമരത്തിന്റെ പ്രഥമ ചുവടുവയ്പാണ് ഭൂരേഖാ പ്രകാശനം. സംസ്ഥാനത്തെ ഭൂമിയുടെ അനധികൃത ഉടമസ്ഥാവകാശത്തെക്കുറിച്ച് പൊതുസമൂഹത്തിന് അവബോധം നല്‍കുന്നതിനാണ് ഭൂരേഖ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നത്.
പുസ്തക പ്രകാശനച്ചടങ്ങില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, പിസി ജോര്‍ജ് എംഎല്‍എ, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. പി എ പൗരന്‍, ആര്‍ സുനില്‍, വേണു കള്ളാര്‍, രമ്യ കെ ആര്‍, രാജേന്ദ്ര പ്രസാദ്, മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, തുളസീധരന്‍ പള്ളിക്കല്‍, അജ്മല്‍ ഇസ്മായില്‍, എ ഇബ്രാഹീം മൗലവി, ഭൂസമര പ്രതിനിധികള്‍, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, പരിസ്ഥിതി മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കുമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day