|    Jan 22 Sun, 2017 1:18 am
FLASH NEWS

എസ്ഡിപിഐ ഭൂരേഖ പ്രകാശനം ഇന്ന്

Published : 18th October 2016 | Posted By: Abbasali tf

തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂമിയുടെ ഉടമസ്ഥാവകാശവും സ്വദേശവിദേശ കുത്തക കമ്പനികളുടെയും രാഷ്ട്രീയ പിന്തുണയുള്ള സാമുദായിക ശക്തികളുടെയും സംഘടിത ഭൂമി കൈയേറ്റത്തെക്കുറിച്ചും വിശദമാക്കുന്ന ഭൂരേഖ പുസ്തകത്തിന്റെ പ്രകാശനം ഇന്നു വൈകീട്ട് മൂന്നിന് വി ജെ ടി ഹാളില്‍ നടക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍ അറിയിച്ചു. ഭൂമിയെ സംബന്ധിച്ച് നിരവധി നിയമങ്ങള്‍ രാജ്യത്തുണ്ടായിട്ടും നാള്‍ക്കുനാള്‍ ഭൂരഹിതരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. മാറിമാറി ഭരണം പങ്കിട്ട ഇരു മുന്നണികളുടെയും കോര്‍പറേറ്റ് പ്രീണന നിക്ഷിപ്ത താല്‍പര്യങ്ങളുടെ ഭാഗമായാണ് ഈയവസ്ഥയുണ്ടായത്. പാട്ടക്കരാര്‍ കാലാവധികഴിഞ്ഞിട്ടും ഒട്ടേറെ വ്യക്തികളും സ്ഥാപനങ്ങളും രാജ്യത്തെ നിയമ സംവിധാനങ്ങളെ വെല്ലുവിളിച്ച് തുടരുകയാണ്. എസ്ഡിപിഐ 2012 സപ്തംബര്‍ 27ന് പാലക്കാട് പ്രഖ്യാപിച്ച രണ്ടാം ഭൂസമരത്തിന്റെ ആദ്യചുവടുവെപ്പാണ് ഭൂരേഖാ പ്രകാശനം. സംസ്ഥാനത്തെ ഭൂമിയുടെ അനധികൃത ഉടമസ്ഥാവകാശത്തെക്കുറിച്ച് പൊതുസമൂഹത്തിന് അവബോധം നല്‍കുന്നതിനാണ് ഭൂരേഖ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നത്. പുസ്തക പ്രകാശനച്ചടങ്ങില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, പി സി ജോര്‍ജ് എംഎല്‍എ, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. പി എ പൗരന്‍, ആര്‍ സുനില്‍, വേണു കള്ളാര്‍, രമ്യ കെ ആര്‍, രാജേന്ദ്ര പ്രസാദ്, മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, തുളസീധരന്‍ പള്ളിക്കല്‍, എം കെ മനോജ്കുമാര്‍, അജ്മല്‍ ഇസ്മയില്‍, എ ഇബ്രാഹീം മൗലവി പങ്കെടുക്കുമെന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക